
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള ഒരു നോഡൽ ഏജൻസിയാണ് കേരള സംസ്ഥാന ഐ.ടി. മിഷൻ.
നൂതന ഡിജിറ്റൽ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും കേരള സംസ്ഥാനത്തെ നമ്പർ 1 ഡിജിറ്റൽ സംസ്ഥാനമാക്കുകയും ചെയ്യുക എന്നതാണ് കേരള സംസ്ഥാന ഐ ടി മിഷൻ ലക്ഷ്യമിടുന്നത്.
ദൃഢവും ഫലപ്രദവുമായ ഇ-ഗവേർണൻസ് അടിത്തറപാകുന്നത്തിലൂടെ കേരളത്തെ ഇന്ത്യയിലെതന്നെ മുന്നിട്ടു നിൽക്കുന്ന ഒരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുക .



കേരള ഐ.ടിയെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ഒരു പ്രമുഖ ഘടകങ്ങളിലൊന്നാണ് ഹൈ പവർ ഐടി കമ്മിറ്റി (HPIC).സംസ്ഥാനത്തിന്റെ ഐ ടി മേഖലയുടടെയും ഐ ടി അടിസ്ഥാന സൗകര്യങ്ങളുടെയും വികസനമാണ് കമ്മറ്റി ലക്ഷ്യമിടുന്നത്. ഐടി വ്യവസായ മേഖലയിൽ മികച്ച സംഭാവനകൾ നല്കിയിട്ടുള്ളവരും ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിച്ചിട്ടുള്ളവരുമാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ. ഇവർ കേരള സംസ്ഥാന ഐ ടി മേഖലയെ ലോക വിപണിയിൽ ഉന്നതസ്ഥാനത്തു എത്തിക്കുവാൻ സഹായിക്കുന്നു. ഇ-ഗവേണൻസ് പദ്ധതി നടത്തിപ്പിന് വേണ്ടുന്ന മേൽനോട്ടം വഹിക്കുകയും ഉന്നതതല തീരുമാനങ്ങൾ എടുക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്യുന്നത് ഇ-ഗവേണൻസ് സ്റ്റേറ്റ് അപെക്സ് കമ്മിറ്റി ആണ്. ബഹു. ഐ ടി വകുപ്പ് മന്ത്രി അദ്ധ്യക്ഷനായുള്ള KSITM ഗവേർണിംഗ് ബോഡിയാണ് എല്ലാ ഇ-ഗവേണൻസ് നടപടികളുടേയും അധികാര ചുമതല വഹിക്കുന്നത് . ബഹുമാനപ്പെട്ട ഐടി വകുപ്പ് മന്ത്രി കേരള സംസ്ഥാന ഐ ടി മിഷന്റെ ഗവേർണിംഗ് ബോഡി ചെയർമാനും, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമാണ്. കെ.എസ്.ഐ.ടി.എം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് തീരുമാനങ്ങൾ എടുക്കാനും ഈ തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ഉള്ള അധികാരം ഉണ്ട്. ജനറൽ ബോഡി, എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങളുടെ കൺവീനർ കെ എസ് ഐ ടി എം ഡയറക്ടർ ആണ്.
സംസ്ഥാന ഐ ടി മിഷന് കീഴില്‍ ഐ ഐ ഐ ടി എം കെ –ഐ എം ജി നടത്തുന്ന പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇന്‍ ഇ ഗവേണന്‍സ് കോഴ്സിന് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.അപേക്ഷിക്കേണ്ട തിയതി 30.04.2021 വരെ നീട്ടിയിരിക്കുന്നു ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി.
സാമൂഹിക മാധ്യമത്തിൽ
ഐ.ടി.മിഷൻ സാമൂഹിക മാധ്യമപേജുകളിലെ പോസ്റ്റുകൾ കാണുന്നതിന്
Connect Now