പരമ്പരാഗത രീതിയില്‍ ഫയല്‍ കൈകാര്യം ചെയ്യുന്നതിനു പകരമായി പൂര്‍ണ്ണമായും ഡിജിറ്റലായി ഫയല്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാകുന്ന കടലാസ് രഹിത സംവിധാനമാണ് ഇ -ഓഫീസ്.
ഡിജിറ്റൽ പൗരത്വം, ഡിജിറ്റൽ ജീവിതശൈലി, ഡിജിറ്റൽ വാണിജ്യം എന്നീ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിലൂടെ 2020 ഓടെ കേരളത്തെ നോളജ് പവർഡ് ഡിജിറ്റൽ സൊസൈറ്റിയായി മാറ്റാൻ കേരള സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി പോളിസി 2017 വിഭാവനം ചെയ്യുന്നു. സാങ്കേതികവിദ്യയുടെ ശക്തി വർധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ കേരള ആർക്കിടെക്ചർ കൊണ്ട് ലക്‌ഷ്യമാക്കുന്നത് സംസ്ഥാനത്തു വളരെ ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൽ ഭരണ സംവിധാനവും, നടപടി ക്രമങ്ങളും നടപ്പിൽ വരുത്തുക എന്നതാണ്.
പൊതുഭരണ രംഗത്ത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി വിവിധ സർക്കാർ വകുപ്പുകളിൽ ഇ- സംഭരണം ഏർപ്പെടുത്തുന്നതിനുള്ള ഐ ടി മിഷന്റെ ഒരു കർമ്മ പദ്ധതിയാണ് ഇ-പ്രൊക്യൂർമെന്റ് .......
സർക്കാർ പൊതുജന സേവനങ്ങൾ കാര്യക്ഷമമായി അതിരുകളില്ലാതെ പൊതു ജനങ്ങൾക്ക് ലഭിക്കുവാൻ വേണ്ടി ഇന്ത്യാ ഗവൺമെന്റ് 2010 ൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട്...
കേരളത്തിലെ ഇ-ഗവർണൻസ് വേഗത്തിൽ നടപ്പിലാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ കമ്പ്യൂട്ടർഅനുബന്ധ ഉപകരണങ്ങൾ ഏകാഗ്രീഭവിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിലൂടെ ഒന്നിച്ചു ടെൻഡർ...
നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (എൻജിപി) പ്രകാരം രൂപീകരിച്ച സ്റ്റേറ്റ് സർവീസ് ഡെലിവറി ഗേറ്റ്‌വേ (എസ്‌എസ്‌ഡിജി) പദ്ധതി, കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) വഴി പൗരന്മാർക്ക് എളുപ്പവും സൗകര്യ പ്രദവുമായ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തെയാണ് നിറവേറ്റുന്നത്. അതുവഴി എസ്എസ്ഡിജി, ഇലക്ട്രോണിക് ഫോം (ഇ-ഫോമുകൾ), ആപ്ലിക്കേഷൻ, കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നീ പ്രധാന ഘടകങ്ങൾ നടപ്പിലാക്കിക്കൊണ്ട് സ്റ്റേറ്റ് പോർട്ടലിനെ കൂടുതൽ പ്രാപ്തമാക്കുന്നു.
സ്റ്റേറ്റ് പോർട്ടൽ, എസ്എസ്ഡിജി, ഇ-ഫോമുകൾ, എന്നീ പദ്ധതികൾ നടപ്പിലാക്കുന്നത് സുഗമമാക്കുന്നതിനായി സിഎസ്‌സിയുടെ അടിസ്ഥാന ഘടകങ്ങൾ ഇനിപ്പറയുന്നവയാണ്: