Skip to main content

ദൗത്യം

നൂതനമായ ഡിജിറ്റൽ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നു.

  • ഗവണ്മെന്റ് സേവനങ്ങൾ വളരെ ലളിതവും സുതാര്യവും ഫലപ്രദവുമാക്കി ഇ ഗവേണൻസ് മുഖേന പോതുജനങ്ങളിലേക്ക് എത്തിക്കുക.
  • സംസ്ഥാന ഐ ടി വികസനത്തിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ നൽകുക.  
  • ഇ ഗവേണൻസിന്റെയും ഐ സി ടി വികസനത്തിന്റെയും ഏകോപനത്തിലൂടെ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് നയിക്കുക.  
  • അക്ഷയ, ഫ്രണ്ട്സ്, സിറ്റിസൻ കോൺടാക്റ്റ് സെന്റർ തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് ലളിതവും അവബോധജന്യവുമായ രീതിയിൽ ഡിജിറ്റൽ വിഭജനം പരിഹരിക്കുക
  • സംസ്ഥാന ഡാറ്റാ സെന്റർ, കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്, മൊബൈൽ സർവീസ് ഡെലിവറി പ്ലാറ്റ്ഫോം എന്നിവയിലൂടെ മെച്ചപ്പെട്ട ഇ-ഗവേർണൻസ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുക
  • ഇ-ഡിസ്ട്രിക്, സ്റ്റേറ്റ് സർവീസ് ഡെലിവറി ഗേറ്റ് വേ മുതലായ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങളും, ഇ-സേവനങ്ങളും ഡിജിറ്റൽ ആക്സസ് നൽകുന്നതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു.
  • കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെഫോണ്), പൊതു വൈഫൈ തുടങ്ങിയവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ മെച്ചപ്പെട്ട ഇ-ഗവേണൻസ് സാദ്ധ്യമാക്കുക.
  • ഇ-പ്രൊക്യൂർമെൻറ്, സെൻട്രൽ പ്രൊക്യൂർമെൻറ് എന്നിവ വഴി ഗവേണ്മെന്റിനും വിതരണക്കാർക്കും ഇടയിൽ സുരക്ഷിതവും കൃത്യവുമായ പണമിടപാടുകൾ ഉറപ്പാക്കുന്നു.  
  • capacity building പ്രോഗ്രാമുകളിലൂടെ  ജീവനക്കാരുടെ ഭരണ മികവ് വർധിപ്പിക്കുന്നതിനും, പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സഹായിക്കുന്നു.  
  • ജില്ലാ തല ഭരണത്തിലൂടെ മെച്ചപ്പെട്ട സേവന വിതരണ സംവിധാനങ്ങൾ നല്കുക.
  • ഐ ടി പോളിസി രൂപവൽക്കരണത്തിലും മറ്റു നടപടിക്രമങ്ങളിലും ഗവണ്മെന്റിനു വിദഗ്ധ ഉപദേശം നൽകുന്നു.
  • ഐ ടി സംബന്ധമായ സേവനങ്ങളുടെ പ്രധാന രൂപ കൽപ്പന നിർവഹിക്കുന്നു
 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top