Skip to main content

ഞങ്ങളെക്കുറിച്ച്

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ  കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള  ഒരു നോഡൽ ഏജൻസിയാണ് കേരള സംസ്ഥാന ഐ.ടി. മിഷൻ. ഐ.ടി. വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കാവശ്യമായ സാങ്കേതിക പിന്തുണ നല്‍കുകയും, നടപ്പിലാക്കുകയും ചെയ്യുന്നത് ഐ.ടി മിഷനാണ്.                                                                                                                                                                                                                    

ഐ സി ടി യുടെ ഫലപ്രദമായ ഉപയോഗവും ഇ-ഗവേണൻസ് സ്ഥാപനങ്ങളുടെ അടിസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഡിജിറ്റൽ റവലൂഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ജനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഇ-ഗവേണൻസ് പദ്ധതികളുടെ മെച്ചപ്പെട്ട പ്രവർത്തനവും, ജനപങ്കാളിത്തവും, ഒരു മെച്ചപ്പെട്ട സമൂഹം വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  ഐ സി ടി നിലവിൽ വന്നതോടെ ഭരണ സംവിധാനങ്ങൾ സുതാര്യമായും സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും ചുരുങ്ങിയ ചെലവിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിച്ചു.  കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സംസ്ഥാനത്തെ വിജ്ഞാന അധിഷ്ഠിത സമൂഹത്തിനാവശ്യമായ പരിവർത്തനത്തിനായി ശക്തമായ ഒരു അടിത്തറ നൽകാൻ കേരള ഗവൺമെന്റ് തീവ്രമായ ശ്രമങ്ങൾ നടത്തിവരികയാണ്. സമ്പദ് വ്യവസ്ഥയുടെ  വളർച്ചയ്ക്ക് നേരിട്ട് പിന്തുണ നൽകുന്നതിനും,  പൗരന്മാരുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നതിനും ഒരു തന്ത്രപ്രധാന ശക്തി  എന്ന നിലയിൽ ഐസിടി നൽകുന്ന  പ്രോത്സാഹനമാണ് ഈ പരിശ്രമത്തിന്റെ സമഗ്ര ഘടകം. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഐസിടി  ഒരു സുപ്രധാന പങ്കുവഹിച്ചുവെന്ന് കേരള സർക്കാർ അംഗീകരിക്കുകയും, അത് സാമ്പത്തിക  വളർച്ചയുടെ ഉത്തേജനവും, ഉൽപാദനക്ഷമതയും, വേഗതയും, ഭരണത്തിൽ സുതാര്യതയും വർദ്ധിപ്പിച്ചിട്ടുണ്ട്.

Kerala Model of e-Governance:

 

സംസ്ഥാന ഗവൺമെന്റ് 1998 ൽ ആദ്യത്തെ ഐടി നയം പ്രഖ്യാപിക്കുകയുണ്ടായി. ഇത് പിന്നീട് കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തി, ഐസിടി മേഖലയുടെ കൂടുതൽ വികസനത്തിന് സമഗ്ര പിന്തുണ നൽകി. ഇ-ഗവേണൻസിലെ മുൻനിര ഐടി / ഐ.ടി.ഇ.എസ് നിക്ഷേപ കേന്ദ്രം എന്ന നിലയിൽ കേരളത്തിന് സവിശേഷമായ പദവി നേടിയെടുക്കാൻ ഈ നയങ്ങൾ സഹായിച്ചിട്ടുണ്ട്. ഐ സി ടി യുടെ മുന്നേറ്റവും ഗവണ്മെന്റിന്റെ ജനഹിതമായ പ്രവർത്തനങ്ങളും ഒത്തുചേർന്നതിന്റെ  ഭാഗമായി വളരെയധികം ഓൺലൈൻ സേവനങ്ങൾ പ്രാബല്യത്തിൽ വന്നു.

 

 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top