രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം ഉയര്ന്നുവരികയാണ്. 2002 -ൽ ആരംഭിച്ച അക്ഷയ , ഐ ടി @ സ്കൂൾ എന്നീ പദ്ധതികളാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ രാജ്യത്തെ ആദ്യത്തെ ഇ- സാക്ഷരതാ സംസ്ഥാനമാക്കിമാറ്റിയത്. ഇ-ഗവേണൻസ് സേവനങ്ങൾ പൊതുജനങ്ങൾക്ക് നല്കുന്നതിലേക്കായി 2005 -ൽ കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഡാറ്റാ സെന്റർ സ്ഥാപിച്ചു. 2011 -യിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഡാറ്റാസെന്റർ ആരംഭിച്ചതു വഴി പ്രമുഖ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, കോർ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ ആയ കേരള സ്റേറ്റ് വൈഡ് ഏരിയാ നെറ്റ് വർക്ക് (KSWAN), നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് (NOFN), നാഷണൽ നോളഡ്ജ് നെറ്റ് വർക്ക് (NKN)എന്നിവ നടപ്പിലാക്കാൻ സാധിച്ചു.
സർക്കാർ തയ്യാറാക്കിയ ഡിജിറ്റൽ എംപവർമെന്റ് കാമ്പൈൻ എന്ന പദ്ധതിയിലൂടെ ഡിജിറ്റൽ സംവിധാനം ഉറപ്പാക്കുന്നതിനും വിവിധ ഇ-ഗവേണൻസ് സംരംഭങ്ങളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുവാൻ കഴിഞ്ഞു.
നേട്ടങ്ങൾ
- 2016 ഫെബ്രുവരിയിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചു.
- ഇന്ത്യയിലെ ആദ്യത്തെ Hi-Speed Rural Broadband Network (NOFN) കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഭാരത സർക്കാർ നടപ്പിലാക്കിയത്.
- രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഇ- സാക്ഷരതാ ജില്ലയാണ് മലപ്പുറം
- രാജ്യത്തെ 3.9 കോടി ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് കേരളം
- ഗ്രാമ പഞ്ചായത്തുകൾ 100 ശതമാനം ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ബന്ധിപ്പിച്ചിരിക്കുന്നു
- സംസ്ഥാന സൈബർ സുരക്ഷ നിലയം മെച്ചപ്പെടുത്തുന്നതിനായി 2010 ൽ CERT-K സ്ഥാപിച്ചു