Skip to main content

ഡിജിറ്റൽ കേരള ആർക്കിടെക്ചർ

EA

ഡിജിറ്റൽ പൗരത്വം, ഡിജിറ്റൽ ജീവിതശൈലി, ഡിജിറ്റൽ വാണിജ്യം എന്നീ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിലൂടെ 2020 ഓടെ കേരളത്തെ നോളജ് പവർഡ് ഡിജിറ്റൽ സൊസൈറ്റിയായി മാറ്റാൻ കേരള സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി പോളിസി 2017 വിഭാവനം ചെയ്യുന്നു. സാങ്കേതികവിദ്യയുടെ ശക്തി വർധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ കേരള ആർക്കിടെക്ചർ കൊണ്ട് ലക്‌ഷ്യമാക്കുന്നത്  സംസ്ഥാനത്തു വളരെ ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൽ ഭരണ സംവിധാനവും, നടപടി ക്രമങ്ങളും നടപ്പിൽ വരുത്തുക എന്നതാണ്. ഇപ്പോൾ നിലവിലുള്ള ഇ-ഗോവെർണൻസ് അപ്പ്ലിക്കേഷനുകളും ഐ ടി അടിസ്ഥാന സംവിധാനങ്ങളും കൂട്ടിയിണക്കി ഒരു ഏകികൃത സർക്കാർ സംവിധാനം കൊണ്ടുവരുക എന്നതാണ് ലക്ഷ്യമിടുന്നത് .

ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള  ഇ-ഭരണ സംവിധാനങ്ങൾ പലതും അതാതു വകുപ്പുകൾക്കുള്ളിൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ വകുപ്പും അവരവരുടെ അപ്പ്ലിക്കേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത് വ്യത്യസ്‌തമായ ആർക്കിടെക്ചർ ഉപയോഗിച്ചാണ്, വെവ്വേറെ സോഫ്റ്റ്‌വെയർ പ്ലാറ്റുഫോമുകൾ  ഉപയോഗിച്ചാണ്  അവ നിർമിച്ചിരിക്കുന്നത്  ആയതിനാൽ അവ തമ്മിൽ ആശയവിനിമയം നടക്കാറില്ല, ഓരോ വകുപ്പുതല അപ്പ്ലിക്കേഷനും ഓരോ ദ്വീപ് പോലെയാണ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ കേരള എന്റർപ്രൈസ് ആർക്കിടെക്ചർ നടപ്പിൽ വരുന്നതോടു കൂടി ഇനി നിർമിക്കാൻ ഉദ്ദേശിക്കുന്നതുമായ എല്ലാ അപ്പ്ലിക്കേഷനുകളും പുതിയ ഏകികൃത മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാകും നിർമിക്കുക. 

പ്രധാന ലക്ഷ്യങ്ങൾ:

  • വിവിധ വകുപ്പുകളുടെ ഭരണ സംവിധാനങ്ങൾ എല്ലാം കൂടി ഒരു ഏകികൃത സർക്കാർ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുക. പൊതു ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളെ സമീപിക്കുന്നതിന്  പകരം ഈ ഏക ജാലക സർക്കാർ സംവിധാനത്തെ പ്രയോജനപ്പെടുത്തിയാൽ മതിയാകും. 
  • ഇത്തരം ഇ-സേവനങ്ങൾ ഡിസൈൻ ചെയ്യുന്നത് പൊതു ജനങ്ങൾക്ക് അല്ലെങ്കിൽ ബിസിനസ് സംരംഭകർക്ക്‌  അവരുടെ ആവശ്യത്തിന് അനുസരിച്ചു ഏതു സമയത്തും എവിടെ നിന്നും ലഭ്യമാകുന്ന തരത്തിലായിരിക്കും. ഇവയെ ക്രോഡീകരിച്ചു ഒരു ഏക ജാലക സംവിധാനത്തിലൂടെയായിരിക്കും ലഭ്യമാക്കുക.
  • ഓപ്പൺ ഫ്രെയിംവർക് ഉപയോഗിച്ച്  ഇ-സേവനങ്ങൾ രൂപകൽപന ചെയ്യുമ്പോൾ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക്  നല്കാൻ സാധിക്കും, കൂടാതെ അതിർവരമ്പുകൾ  ഇല്ലാതെ സർക്കാർ വകുപ്പുക്കൾക്കുള്ളിൽ ഡാറ്റ കൈമാറ്റം ചെയ്യാൻ കഴിയും, ഡാറ്റ വിശകലനം ചെയ്യാൻ സാധിക്കും. സർക്കാരിന്  പുതിയ പദ്ധതികൾ രൂപകൽപന ചെയ്യാനും നയപരമായ തീരുമാനങ്ങൾ എടുക്കാനും ഇത് ഉപകരിക്കും.
  • സംസ്ഥാന ഓപ്പൺ ഡാറ്റ പോളിസി - സുതാര്യമായ സർക്കാർ സംവിധാനത്തിനും, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ കണ്ടുപിടുത്തങ്ങൾകും വഴി തെളിക്കും.  
  • എല്ലാവര്ക്കും ഡിജിറ്റൽ ജീവിതശൈലി ഉറപ്പുവരുത്തുക - ഇതിലൂടെ ഓരോ കുടുംബത്തിനും ലോക നിലവാരത്തിലുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി, അങ്ങനെ പരസ്പരം ബന്ധപെടുത്തികൊണ്ടുള്ള ഒരു ഡിജിറ്റൽ സമൂഹത്തെ സൃഷ്ടിക്കുക. അവർക്കെല്ലാം  നൂതനമായ ഇ-സേവനങ്ങൾ ലഭ്യമാക്കുക അതായതു ഓൺലൈൻ വിദ്യാഭാസം, ടെലി മെഡിസിൻ, ഇന്ഫോടെയ്ന്മെന്റ്, ഡിജിറ്റൽ കോമേഴ്‌സ് എന്നിവ ഓരോരുത്തരുടെയും വീടുകളിൽ എത്തിക്കുക, അതിനു വേണ്ട പ്ലാറ്റഫോം നിർമിക്കുക എന്നിവയാണ് ഡിജിറ്റൽ കേരള പ്ലാറ്റഫോം കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം അതിനു വേണ്ട സൈബർ സുരക്ഷിതത്വം ഉറപ്പുവരുത്തുക. ഓരോ വ്യക്‌തിയുടെയും സ്വകാര്യതക്കു ഭംഗം വരാത്ത തരത്തിൽ സേവനങ്ങളും കണക്റ്റിവിറ്റിയും ഉറപ്പു വരുത്തുക, എല്ലാവരിലും വിശ്വാസം ഉണ്ടാക്കിയെടുക്കുക. ഇതിലൂടെ ഡിജിറ്റൽ എംപോവെർഡ് സൊസൈറ്റി നിർമിക്കുക.  

Downloads

No circulars uploaded for this project yet.

Documents

Reports Forms GOs
 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top