കേന്ദ്ര സർക്കാരിന്റെ ദേശീയ ഇ-ഗവേണൻസ് പദ്ധതി പ്രകാരം നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹകരണത്തിലാണ് ഐ ടി മിഷൻ വിവിധ വകുപ്പുകളിൽ ഇ- സംഭരണ സംവിധാനം ഏർപ്പെടുത്തുന്നത്. കരാർ വിഷയങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കുന്നതിനും കൂടുതൽ വേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും കരാറുകൾ സമർപ്പിക്കുന്നവരുടെ തുറന്ന മത്സരത്തിനും അതുവഴി ചെലവ് കുറയ്ക്കുന്നതിനും ഈ സംരംഭം സഹായകരമാകുന്നു. സർക്കാർ ഉത്തരവ് ജി ഓ (എം എസ്) നം. 13 /2015 /ഐ ടി ഡി, 12 -05 -2015 പ്രകാരം 5 ലക്ഷത്തിനു മുകളിൽ മൂല്യം വരുന്ന എല്ലാ ടെണ്ടറുകളും നിർബന്ധമായി ഇ- പ്രൊക്യൂർമെൻറ് വഴി നടപ്പിലാക്കണമെന്ന് എല്ലാ വകുപ്പ് /പിഎസ്യു/ബോർഡ് / കോർപ്പറേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇ പ്രൊക്യൂർമെന്റ് സംവിധാനത്തിൻറെ ഗുണങ്ങൾ
• കരാറുകാർക്ക് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഓൺലൈൻ മുഖേന കരാറുകൾ സമർപ്പിക്കാൻ സാധിക്കുന്നു.
• നിർദിഷ്ട സർക്കാർ അക്കൗണ്ടിലേക്ക് യഥാസമയം പണം എത്തിച്ചേരുന്നു എന്ന ഉറപ്പ് നൽകുന്നു
• ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഡിമാൻഡ് ഡ്രാഫ്റ്റ് കൾ സ്വീകരിക്കുക, കാത്തു സൂക്ഷിക്കുക, സർക്കാരിലേക്ക് അടക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നു.
• സർക്കാരിലേക്ക് പണം അടക്കുന്നതിനുള്ള കടലാസ് രഹിത സംവിധാനം .
• തെരഞ്ഞെടുക്കപ്പെടാത്ത കരാറുകാർക്ക് ഓൺലൈനിൽ നിരതദ്രവ്യം തിരികെ ലഭിക്കുന്നതിനുള്ള
പേമെന്റ് സംവിധാനം
• ഇ സംഭരണ പദ്ധതിയുടെ നോഡൽ ഏജൻസിയായ സംസ്ഥാന ഐ ടി മിഷൻ നടപ്പിലാക്കിയ സംവിധാനമാണ് ഇ-പേമെന്റ് . സർക്കാർ പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമായി നടപ്പിലാക്കുവാൻ ഈ സംവിധാനം സഹായകരമാകുന്നു.
• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് ബാങ്കിങ്, എൻ .ഇ.എഫ്.ടി, ആർ.ടി.ജി.എസ് പേയ്മെന്റ് ഗേറ്റ് വേ എന്നിവ ഉപയോഗിച്ചും പണമടക്കാം.
ഇ പേയ്മെന്റ് സംവിധാനത്തിൻറെ സവിശേഷതകൾ
• കരാറുകാർക്ക് ടെൻഡർ ഫീസും നിരതദ്രവ്യവും നേരിട് ഓൺലൈനിൽ അടയ്ക്കാം.
• ഇങ്ങനെ അടയ്ക്കുന്ന തുക സംസ്ഥാന സർക്കാരിന്റെ പ്രത്യേക പൂളിങ് അക്കൗണ്ടിലേക്ക് (ദർഖാസുകൾ തുറക്കുന്നതുവരെ ) നിക്ഷേപിക്കപ്പെടുന്നു.
• ദർഖാസുകൾ തുറക്കുന്ന മുറക്ക് ടെൻഡർ തുക ഓൺലൈനിൽ ജില്ലാ ട്രഷറിയിൽ അടക്കുന്നതിനുള്ള സൗകര്യം
• ഏറ്റവും കുറഞ്ഞ നിരക്കുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാരുടെ നിരതദ്രവ്യം മാത്രമേ കരാറുകൾ നൽകുന്നതുവരെ പൂളിങ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടി വരികയുള്ളു.
• തെരഞ്ഞെടുക്കപ്പെട്ട കരാറുകാരന്റെ നിരതദ്രവ്യം ഓൺലൈനിൽ തിരികെ ലഭിക്കുന്നു.
• വിവിധ ഘട്ടങ്ങളിൽ തിരഞ്ഞെടുക്കപ്പെടാതെ വരുന്ന കരാറുകാരുടെ നിരതദ്രവ്യം ഉടൻ തന്നെ ഓൺലൈനിൽ മടക്കി നൽകുന്നതിനുള്ള സൗകര്യം.
നേട്ടങ്ങൾ
• 2012 -13 ലെ സി എസ് ഐ നിഹിലന്റ് ഇ-ഗവേണൻസ് അവാർഡ് ജേതാവ്
• എക്സലൻസ് ഇൻ ഇ - ഇന്ത്യ 2014 അവാർഡ് ജേതാവ്
ഇവയ്ക്കു പുറമെ മറ്റു വകുപ്പുകളുടെ ഇ-ഗവേണൻസ് പദ്ധതികളുമായി ബന്ധപ്പെട്ടു ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ വികസിപ്പിക്കന്നതിന് ആവശ്യമായ സാങ്കേതിക സഹായം ഐ.ടി മിഷൻ നൽകി വരുന്നു.
Website: https://etenders.kerala.gov.in