Skip to main content

News

കേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്ത്യയില്‍ ഒന്നാമത്

kerala website

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി. നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്‌മെന്റ് 2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പിന്റെ കീഴിലുള്ള പോര്‍ട്ടല്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. പോര്‍ട്ടല്‍ മൊത്ത സൂചികയില്‍ 83 ശതമാനം മാര്‍ക്കാണ് നേടിയത്.

അനായാസമായ സ്വീകാര്യത (ease of access), ഉള്ളടക്കത്തിന്റെ ലഭ്യത (content availabiltiy), അനായാസമായ ഉപയോഗം (ease of use), വിവര സുരക്ഷിതത്ത്വം (information securtiy) തുടങ്ങിയ മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പോര്‍ട്ടലുകള്‍ക്കു റാങ്കിങ് നിശ്ചയിച്ചത്.

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള സര്‍ക്കാര്‍ പോര്‍ട്ടലിന്റെ സവിശേഷതയാണ്. അന്‍പതില്‍ പരം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുവഴി പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്. സംസ്ഥാന ഐടി മിഷനാണ് സര്‍ക്കാരിന്റെ ഈ ഔദ്യോഗിക പോര്‍ട്ടല്‍ നിയന്ത്രിക്കുന്നതും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹായത്തോടെ കാലികമാക്കുന്നതും.

 
 
 
 
 

കെ എസ് ഐ ടി എം

സാങ്കേതിക,
പട്ടം,തിരുവനന്തപുരം - 695004
Tel:
+91 471 2525444, 2525430
admin.ksitm@kerala.gov.in

©2021 KSITM. All Rights Reserved.  Designed & Developed by C-DIT

Top