കൂടുതൽ പൗരകേന്ദ്രീകൃത ഇ-ഗവേണൻസ് സേവനങ്ങൾ നൽകുന്നതിന് സംസ്ഥാനത്തെ വകുപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് പ്രതിവർഷം നൽകുന്ന സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ. 2018 ലെ മികച്ച ഇ-ഗവേണൻസ് വിഭാഗത്തിനുള്ള അവാർഡ് പ്രസിദ്ധീകരിച്ചു.
2018 ലെ അവാർഡ് വിഭാഗങ്ങളും ജേതാക്കളുടെ വിവരങ്ങളും:
| # | അവാർഡ് വിഭാഗങ്ങൾ | ഒന്നാം സമ്മാനം | രണ്ടാം സമ്മാനം | മൂന്നാം സമ്മാനം |
|---|---|---|---|---|
| 1 |
മികച്ച ഇ-സിറ്റിസൺ സർവീസ് ഡെലിവറി അവാർഡ് |
നഗര കാര്യാ ഡയറക്ടറേട്ടും & മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും അവാർഡ് പങ്കിട്ടു |
സൈബർ ഡോം - കേരളം പോലീസ് |
സിവിൽ സപ്ലൈസ് ഡിപ്പാർട്ട്‌മെന്റും പട്ടിക ജാതി വികസന വകുപ്പും അവാർഡ് പങ്കിട്ടു |
|
2 |
മികച്ച മൊബൈൽ ഗവേണൻസ് |
മണ്ണ് സർവേ സംരക്ഷണ വകുപ്പ് |
അനെർട് |
NIL |
|
3 |
മികച്ച ഇ-ലേണിംഗ് പ്ലാറ്റ്ഫോം |
നാഷണൽ ഹെൽത്ത് മിഷൻ |
എഡ്യൂക്കേഷണൽ മൾട്ടീമീഡിയ റിസർച്ച് സെന്റർ , കാലിക്കറ്റ് യൂണിവേഴ്സിറ്റി |
NIL |
|
4 |
മികച്ച ഇ-ഗവേണൻസ് വെബ്സൈറ്റ് |
കോട്ടയം ജില്ലാ ഭരണകൂടം |
ഭൂവിനിയോഗ ബോർഡും എക്സൈസ് വകുപ്പും അവാർഡ് പങ്കിട്ടു |
സെക്രട്ടേറിയറ്റ് ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റും, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും അവാർഡ് പങ്കിട്ടു |
|
5 |
മികച്ച അക്ഷയ കേന്ദ്രങ്ങൾ |
വയനാട്ടിലെ കെറോം അക്ഷയ കേന്ദ്രം, കുരിശിൻമൂട് അക്ഷയ കേന്ദ്രം,കോട്ടയം എന്നിവർ അവാർഡ് പങ്കിട്ടു |
കോഴിക്കോട് പുഷ്പ ജംഗ്ഷൻ അക്ഷയ കേന്ദ്രം, വയനാട്ടിലെ കോലിയാടി അക്ഷയ കേന്ദ്രം എന്നിവർ അവാർഡ് പങ്കിട്ടു |
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനുള്ള അക്ഷയ കേന്ദ്രവും ഏഴാംകുളം അക്ഷയ കേന്ദ്രവും അവാർഡ് പങ്കിട്ടു |
|
6 |
|
കേരളം പോലീസ് സോഷ്യൽ മീഡിയ സെൽ |
വിമുക്‌തി മിഷൻ, എക്സൈസ് വകുപ്പു |
NIL |
|
7 |
മികച്ച ഇ-ഗവൺമെന്റ് ജില്ല |
കാസർഗോഡ് ജില്ല (പ്രത്യേക ജൂറി പുരസ്‌കാരം) |
||
|
8 |
മികച്ച ഇഹെൽത്ത് ഇനിഷ്യേറ്റീവ് |
നാഷണൽ ഹെൽത്ത് മിഷൻ |
||
മുൻ ടെലികോം സെക്രട്ടറി ശ്രീമതി. അരുണ സുന്ദര രാജൻ ഐ.എ.എസ്. ചെയർമാനായ വിദഗ്ദ്ധ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരങ്ങെടുത്തത്. കേരള സ്റ്റേറ്റ് ഇ-ഗവർണൻസ് അവാർഡ് ജൂറി രൂപീകരണം, യോഗം, അവാർഡ് ദാന ചടങ്ങ് എന്നിവ സംഘടിപ്പിക്കുന്നതിനു സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവണ്മെന്റ്നെയും (ഐഎംജി) കേരള സംസ്ഥാന ഐ ടി മിഷനേയുമാണ്.