കേരള സ്റ്റേറ്റ് ഐ.ടി മിഷനിലെ ഇടതു ഭാഗത്തുള്ള താഴ്ന്ന ഭൂമി നിരപ്പാക്കുന്നതിനായി വൃത്തിയുള്ള മണ്ണ് എത്തിച്ചു നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും സീൽ ചെയ്ത കവറിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനിൽ ഒരു ക്യൂബിക് മീറ്ററിന് ഉദ്ദേശിക്കുന്ന നികുതി ഉൾപ്പെടെയുള്ള വിലയാണ് രേഖപ്പെടുത്തേണ്ടത്. കവറിന് പുറത്ത് "മണ്ണ് ഇറക്കുന്നതിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തി ഡയറക്ടർ, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ, സാങ്കേതിക, വൃന്ദാവൻ ഗാർഡൻസ്, പട്ടം പി.ഓ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ഈ ഓഫീസിൽ 05/08/2025 തീയതി വൈകുന്നേരം 05.15 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷനുകൾ 06/08/2025 ന് തുറന്ന് പരിശോധിക്കുന്നതാണ്.
ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0471-2525444 (Extn : 2019)എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.