Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.3. ഫാബ് കേരള ശൃംഖല

തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കൊച്ചി ടെക്നോളജി ഇന്നവേഷന്‍ സോണിലുമായി രണ്ട് ഫാബ് ലാബുകള്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ കേരളാ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. IIITMK യുടെ കെട്ടിടത്തിലാണ് തിരുവനന്തപുരത്തെ ഫാബ് ലാബ്. കൊച്ചിയിലേത് കിന്‍ഫ്രാ ഹൈടെക് പാര്‍ക്കിലെ കേരളാ സാങ്കേതിക ഇന്നവേഷന്‍ സോണിലെ കെട്ടിടത്തിന്റെ അടിസ്ഥാന നിലയിലുമാണ്.

നൂതനത, സാങ്കേതിക വികസനം, ഉല്‍പന്നങ്ങളുടെ ആദ്യമാതൃക, നിര്‍മ്മാണം സംബന്ധിച്ച പരിജ്ഞാനം വിപണിയിലിറക്കാവുന്ന ഉല്പന്ന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഫാബ് കേരള ശൃംഖല സ്ഥാപിക്കുന്നത്. വിവര വിജ്ഞാന സാങ്കേതികത, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന നിര്‍മ്മാണ സംരംഭകത്വ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് ഇതുകൊണ്ട് കഴിയും. ഫാബ് ലാബ് പരിപാടിയിലൂടെ വിവിധ സാങ്കേതിക മേഖലകളില്‍ പരിജ്ഞാനം, പുതിയ സംരംഭകര്‍ക്ക് ശക്തമായ ഒരു വേദി, തദ്ദേശീയമായ സാങ്കേതിക ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നിവയിലേക്ക് നയിക്കാനാകും. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, കോര്‍പറേറ്റുകള്‍, വ്യക്തിഗത നിര്‍മ്മാതാക്കള്‍, ഗവേഷണ സംഘങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമൂഹത്തിന് കേരളാ ഫാബ് ലാബുകള്‍ സഹായകരമാവും, കൈവശമുള്ള നൂതന സാങ്കേതിക ആശയം മികച്ച രൂപകല്പനയും പ്രവര്‍ത്തനക്ഷമതയുമുള്ള ഉല്പന്നത്തിന്റെ ആദ്യ മാതൃകയാക്കാനാഗ്രഹിക്കുന്ന യുവ സാങ്കേതിക സംരംഭകര്‍ക്കാവശ്യമായ ഊര്‍ജ്ജസ്വലമായ പരിസര സംവിധാനമാണ് കേരളാ ഫാബ് ലാബുകളിലുള്ളത്.

.

മിനി ഫാബ് ലാബ്

കേരളത്തിലെ തെരഞ്ഞെടുത്ത സ്കൂളുകളിലും കോളേജുകളിലും മിനി ഫാബ് ലാബുകള്‍ സ്ഥാപിക്കാനാണ് മിനി ഫാബ് ലാബ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ അടിസ്ഥാന വികസന സൗകര്യം നല്‍കുന്നതാണിത്.

പ്രസ്തുത ആവാസ വ്യവസ്ഥ സമൂഹത്തിലേക്കെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രൂപകല്പന, വികസനം, നിര്‍മ്മാണം എന്നിങ്ങനെയുളളവയില്‍ കഴിവുകളുള്ള നിര്‍മ്മാതാക്കളെ കണ്ടെത്തുക എന്ന സര്‍വ്വകലാശാലകളുടെ ആശയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഫാബ് ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഫാബ് ലാബുകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ മിനി ഫാബ് ലാബുകള്‍ക്ക് ഫാബ് ശൃംഖല, ഫാബ് അക്കാദമി, ഫാബ് ലാബ് അടിസ്ഥാനമായുള്ള മറ്റു സംരംഭങ്ങള്‍ എന്നിവയുടെ പ്രയോജനം ലഭിക്കും. മിനി ഫാബ് ലാബുകള്‍ അടിസ്ഥാനമാക്കിയ നിര്‍മ്മാതാക്കള്‍ക്ക് ഏതു സമയത്തും ഫാബ് ലാബ് അടിസ്ഥാനത്തിലുള്ള നിര്‍മ്മാതാക്കളുമായോ, ഫാബ് വിദഗ്ദ്ധരുമായോ പ്രത്യേക മാര്‍ഗ്ഗത്തിലൂടെ ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കും. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന വിധം ഫാബ് വിദഗ്ദ്ധരില്‍ നിന്നും നിര്‍മ്മാണ വൈദഗ്ദ്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇത് സഹായകരമാകും. മിനി ഫാബ് ലാബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ഫാബ് ലാബുകളില്‍ പ്രവര്‍ത്തിക്കാനും ഫാബ് ഗുരുക്കന്മാരാകാനുള്ള അവസരം ലഭിക്കും.

മിനി ഫാബ് ലാബുകള്‍ കൂടാതെ സംസ്ഥാനത്ത് പൊതു നിര്‍മ്മാണ സൗകര്യങ്ങളും കേരള ഫാബ് അക്കാദമി വിഭാവനം ചെയ്യുന്നുണ്ട്. പൊതുജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന പൊതു നിര്‍മ്മാണ സ്ഥലങ്ങളില്‍ ആദ്യ മാതൃക രൂപീകരിക്കുന്നതിനാവശ്യമായ എല്ലാ അടിസ്ഥാന യന്ത്രങ്ങളും ലഭ്യമായിരിക്കും. സാമൂഹ്യപ്രശ്നങ്ങളുടെ പരിഹാരത്തിനായി പൊതുജനങ്ങള്‍ക്ക് സമീപിക്കാവുന്ന കിയോസ്ക്കുകളായി മിനി ഫാബ് ലാബുകള്‍ മാറും.



ടെക്നോളജി ഇന്നവേഷന്‍ സോണ്‍ നൂതന ആശയങ്ങള്‍ക്കുള്ള ധനസഹായം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text