Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.2. ടെക്നോളജി ഇന്നവേഷന്‍ സോണ്‍

വിവിധ വിഷയങ്ങളും വിവിധ സാങ്കേതിക മേഖലയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ആഗോള ഇന്നവേഷന്‍ ഇന്‍കുബേറ്റര്‍ ഹബ്ബ് ആയ കേരളാ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ കേരളാ സര്‍ക്കാര്‍ സ്ഥാപിച്ചുവരുന്നു. വിവിധ സാങ്കേതിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ നല്‍കുന്നതിനും തദ്ദേശമായി വളര്‍ന്നുവരുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനുമായി ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പ്രസ്തുത സോണില്‍ സ്ഥാപിക്കുക ആശയങ്ങളുടെ സങ്കലനവും ഉയര്‍ന്ന നിലവാരമുള്ള ഇന്നവേഷനും സ്റ്റാര്‍ട്ടപ്പുകളും സാങ്കേതികതയിലൂടെ ഉയര്‍ന്നുവരുമെന്നും നാം പ്രതീക്ഷിക്കുന്നു. ആശയ സമാഹരണം, ഇന്‍ക്യുബേഷന്‍ വിജയകരമായ സംരംഭമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ സൗകര്യം, വിജയകരമായ ആശയങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ തയ്യാറുള്ള ഏഞ്ചല്‍ നിക്ഷേപകര്‍ എന്നിങ്ങനെയുളളവയുടെ സമന്വയമായിരിക്കും ഇന്നവേഷന്‍ സോണ്‍. യുവ സംരംഭകരുടെയും ഇന്നവേറ്റര്‍മാരുടെയും എല്ലാ താല്‍പര്യങ്ങള്‍ക്കുമുതുകുന്ന ഒരു സ്വയം നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥയായിരിക്കും ടെക്നോളജി ഇന്നവേഷന്‍ സോണ്‍. നിയമം, നിക്ഷേപ ലഭ്യത, അടിസ്ഥാന സൗകര്യം എന്നിവ ആയാസരഹിതമായി സമയവും ഊര്‍ജ്ജവും ലാഭിക്കുന്നതിനും ഇത് അവസരം നല്‍കും.

യുവ സംരംഭകത്വ വികസന പദ്ധതി ഫാബ് കേരള ശൃംഖല

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text