Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1.3. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍

സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കേരളാ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM). സാങ്കേതികതയിലൂന്നിയ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നത സാങ്കേതികത അടിസ്ഥാനമാക്കിയ വിപണന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവും, സാഹചര്യവും സൃഷ്ടിക്കുന്നതിനും കേരളത്തില്‍ സാങ്കേതിക ബിസിനസ് ഇന്‍കുബേറ്ററുകളും ആക്സിലറേറ്ററുകളും ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, തദ്ദേശ സംരംഭകര്‍ തുടങ്ങിയവര്‍ക്കായി വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കലും ഇത് ലക്ഷ്യമിടുന്നു. വ്യവസായങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം ആസൂത്രണം ചെയ്തു നടപ്പാക്കലും സ്റ്റാര്‍ട്ട് അപ് മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ IEDC, TBI എന്നിവ രൂപീകരിക്കുക, മനുഷ്യ വിഭവശേഷി വര്‍ദ്ധനവിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുകയും സംസ്ഥാനത്തെ മറ്റു ഇന്‍കുബേറ്ററുകള്‍ക്ക് നേതൃത്വം നല്‍കുകയും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.

കേരളാ സര്‍ക്കാര്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ ഒരു ആഗോള ഇന്നവേഷന്‍ ഇന്‍കുബേറ്ററും, വിവിധ മേഖലകളും സാങ്കേതികതയും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന കേരളാ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിച്ചുവരികയാണ്.



കേരള ടെക്നോളജി സ്റ്റാര്‍ട്ടപ്പ് നയം ഉദ്ദേശലക്ഷ്യം