Department of Electronics & Information Technology
ശാസ്ത്രസാങ്കേതികത നയിക്കുന്ന നൂതനത ഉള്‍പ്പെടുന്നത് “അറിവ് അടിസ്ഥാനമായുള്ള നൂതനത” എന്ന വിപുലമായ നിര്‍വചനത്തിലാണ് (Knowledge based Innovation). നോളഡ്ജ് ഇക്കണോമിയുടെ ഭാഗമായതിനാലും ഇതുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ ഒരു പ്രദേശത്തെ ശാസ്ത്രസാങ്കേതികതയുടെ വികസനത്തിലൂന്നിയ കണ്ടുപിടുത്തങ്ങളിലും മുന്നേറ്റങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ളതിനാലും ഈ നിര്‍വ്വചനം വളരെ പ്രധാനപ്പെട്ടതാണ്.
ഐ.ടി സ്റ്റാര്‍ട്ടപ്പുകള്‍ മിക്കവാറും നൂതനാശയങ്ങളോടു കൂടിയതായിരിക്കും. അവര്‍ നൂതന സാങ്കേതികത അല്ലെങ്കില്‍ നൂതന വിപണി ലക്ഷ്യമിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നതും. നൂതന ആശയങ്ങളുള്ളവര്‍ക്ക് ഇന്ന് ഇന്റര്‍നെറ്റിന്റെയും ടെക്നോളജിയുടേയും ഹാര്‍ഡ് വെയര്‍ ഉപകരണങ്ങളുടെയുമെല്ലാം സഹായ സംവിധാനങ്ങളുണ്ട്. ഇവര്‍ അപ്രതീക്ഷിതമായി പലപ്പോഴും വിപണിയില്‍ ചലനമുണ്ടാക്കുന്നതായി കാണാം. വിവര വിജ്ഞാന സാങ്കേതികതയോടൊപ്പം മൊബിലിറ്റി, ക്ലൗഡ് സാങ്കേതികത തുടങ്ങിയവയുടെ സംയോജനം ഇവരെ സഹായിക്കുന്നു.
റീ -എഞ്ചിനീയറിംഗ് നടത്തിയ ബിസിനസ് മാതൃകകള്‍ ബന്ധപ്പെട്ട മേഖലകളിലുണ്ടാക്കുന്ന ചലനം വളരെ വലുതാണ്. വലിയ താമസ സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും, പ്രക്ഷേപണ രംഗത്തുമൊക്കെ ഇത്തരം മാതൃകകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന ചലനങ്ങളുണ്ടാക്കാനുളള രീതിയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.