പൊതുസംഭരണത്തില്‍ കൂടുതല്‍ ശക്തി നല്‍കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി താഴെ പറയുന്നവ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു.
പണമടക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ ഇ-പേയ്മെന്റ് ഗേറ്റ് വേയുമായി സമന്വയിപ്പിച്ച് നല്‍കുക.
ഇ- പ്രൊക്യുര്‍മെന്റിന്റെ മുമ്പും പിമ്പും ഉള്ള ഘടകങ്ങള്‍ സംയോജിപ്പിക്കുക
സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് സിസ്റ്റം (GEM) (ഓണ്‍ലൈന്‍ ആയി സാധാരണ ഉപയോഗത്തിനുള്ള ഉല്‍പ്പന്നങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍/ സംഘടനകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ആവശ്യപ്പെടുന്ന സേവനങ്ങളും വാങ്ങുന്നത് സുഗമമാക്കുന്നതിന് സര്‍ക്കാര്‍ ഇ-മാര്ക്കെറ്റ്പ്ലേസ് നടപ്പാക്കുന്നതാണ്).
ഉല്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള, ഇ-ദര്ഘാസ്സിനും reverse auction-ഉം, ഉള്ള ഇ-പ്ലാറ്റ്ഫോറം നടപ്പിലാക്കുക.
ഇ-ലേലത്തിനുള്ള പ്ലാറ്റ്ഫോറം ഉണ്ടാക്കുക.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉല്പന്നങ്ങള് ഓണ്‍ലൈനായി വില്‍ക്കുന്നതിന് e-saleപ്ലാറ്റ്ഫോറം നടപ്പാക്കുക.
കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിന് e-saleപ്ലാറ്റ്ഫോറം നടപ്പാക്കുക.
താഴെ പറയുന്ന സ്ഥാപനങ്ങള്‍/വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍
ഇ-പ്രൊക്യുര്‍മെന്റ് നടപ്പാക്കല്‍.
സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ ബാങ്കുകളും
കോളേജിയറ്റ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോളേജുകളും
ഗ്രാമവികസന വകുപ്പിന് കീഴിലുള്ള എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴിലുള്ള എല്ലാ ഓഫീസുകളും.
പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളും.
മികച്ച വിതരണ ശൃംഖല നിയന്ത്രണത്തിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
തന്ത്രപരമായ സംഭരണത്തിനുള്ള അവസ്ഥ സൃഷ്ടിക്കും.
ഒരുമിച്ച് വാങ്ങുമ്പോഴുള്ള ആനുകൂല്യം (Bulk purchase) ഉറപ്പാക്കും.
ഒരുമിച്ച് വാങ്ങുമ്പോഴും ചെറുകിട ഉല്പാദകരെ കണക്കിലെടുക്കുകയും ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും.