Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.3.2. ഭിന്നശേഷിയുള്ളവരെ ഡിജിറ്റലായി ശാക്തീകരിക്കല്‍

ഭിന്നശേഷിയുള്ളവര്‍ക്ക് IT മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പോലുളള സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്കും.

  1. ആഗോളതലത്തില്‍ അംഗീകരിച്ച മാതൃകയില്‍ എല്ലാ IT പാര്‍ക്കുകളിലും ഭിന്നശേഷിക്കാര്‍ക്ക് അനായാസേന ഉപയോഗിക്കാനുളള അവസരം സര്‍ക്കാര്‍ ഉറപ്പാക്കും.
  2. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരഭങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കും.
  3. തൊഴിലെടുക്കാന്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങളെ IT കുടക്കീഴില്‍ കൊണ്ടുവരു ന്നതിനായി സര്‍ക്കാര്‍ വകുപ്പുകളിലെ ഡിജിറ്റൈസേഷന്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് IT മേഖലയില്‍ MGNREGS (Mahatma Gandhi National Rural Employment Guarantee Scheme മാതൃകയിലുള്ള പദ്ധതികള്‍ ആരംഭിക്കും. സര്‍ക്കാര്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഡിജിറ്റല്‍ ആക്കുക, മുന്‍കാല റിക്കാര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയവ ഏറ്റെടുക്കുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യവും സമയക്രമവും നല്‍കും. ആരോഗ്യം, റവന്യൂ വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. IT മേഖല ആര്‍ട്ട്സ് & സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കത്തക്കവിധം ഇത്തരം ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആ മേഖലയിലേയ്ക്കും വ്യാപിപ്പിക്കാവുന്നതാണ്.
  4. ബിഗ് ഡേറ്റാ അനലിറ്റിക്സിനെ സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് (മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക മാനസിക ഭിന്നശേഷിക്കാര്‍, ഒറ്റയ്ക്ക് കഴിയുന്ന അമ്മമാര്‍, വിധവകള്‍, BPL കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക്) സര്‍ക്കാരിന്റെ സുരക്ഷാ പദ്ധതികള്‍ എത്തിക്കുന്നതിനായി പ്രയോജനപ്പെടുത്തും.
  5. IT പാര്‍ക്കുകള്‍ക്ക് സമീപമുള്ള തദ്ദേശ സമൂഹത്തിന് (യോഗ്യത മാർഗ്ഗരേഖകള്‍ക്ക് വിധേയമായി) അനുബന്ധ സേവനങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് നിയമപരമായ റിസര്‍വേഷന്‍/മുന്‍ഗണന നല്‍കി ഉള്‍പ്പെടുത്തി സഹകരിപ്പിക്കുന്നതാണ്.


ലിംഗാവബോധം ഉപനയം 5: ഡിജിറ്റല്‍ കര്‍മ്മശേഷി വികസന നയം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text