Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.2 നയ ചാലകങ്ങള്‍

  1. പുത്തന്‍ സാങ്കേതിക പ്രവണതകളും നൂതനാശയങ്ങളും - നവീന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഭാവി സങ്കേതങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന ഡേറ്റാ അനലിറ്റിക്സ്, കോഗ്നിറ്റീവ് സയന്‍സസ്, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് ടെക്നോളജി എന്നിവയുടെ സഹായത്തോടെ പൊതുജന സേവനങ്ങള്‍ കാര്യക്ഷമം ആക്കും. റോബോട്ടിക്സ്, ഫ്ലെക്സിബിള്‍ ഇലക്ട്രോണിക്സ്, പവര്‍ ഇലക്ട്രോണിക്സ്, വെയറബിള്‍ ടെക്നോളജി, ഓട്ടോണോമസ് വാഹനങ്ങള്‍, ത്രീ ഡി പ്രിന്റിങ്, സൈബര്‍ സെക്യൂരിറ്റി, അക്വപോണിക്സ് എന്നിവയില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്ക് കൂടി ഇത് ഗുണം ചെയ്യും.
  2. പൊതു ജന സേവനങ്ങള്‍: സര്‍ക്കാര്‍ സംവിധാനങ്ങളുമായുള്ള ആശയവിനിമയത്തിനും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും സേവന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി ഒരു ഏക ജാലക ഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കും. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ ആയിരിക്കും ഇതിന്റെ രൂപ കല്പന.
  3. വ്യാവസായിക അന്തരീക്ഷം - സ്വച്ഛമായി തൊഴിലെടുത്തു ജീവിക്കാവുന്നതും മിതമായ നിരക്കിലുള്ളതുമായ, പശ്ചാത്തല സൗകര്യങ്ങള്‍ / സാഹചര്യങ്ങള്‍ ഒരുക്കുക എന്ന വ്യവസായ ലോകത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിക്കും. അതോടൊപ്പം, പാഠ്യ പദ്ധതികള്‍ കാലാനുസൃതമായി പരിഷ്കകരിക്കാന്‍ ഒരു വ്യവസായ- അക്കാദമിക് പങ്കാളിത്ത പദ്ധതിക്ക് രൂപം കൊടുക്കും. അത് വഴി പുതു തലമുറ വ്യവസായങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കും.
  4. നൂതനാശയങ്ങളും പുത്തന്‍ സംരഭങ്ങളും പ്രോത്സാഹിപ്പിക്കുകയും വിവിധ ഉത്പാദന മേഖലകളില്‍ ഇവയുടെ അര്‍ത്ഥവത്തായ ഇടപെടലിന് സൗകര്യമൊരുക്കുകയും ചെയ്യുക.


ഉദ്ദേശലക്ഷ്യങ്ങള്‍ നയ രൂപ രേഖ

Comments - 1

കമ്പ്യൂട്ടർ മനുഷ്യന്റെ ജോലി ലഘൂകരിക്കുകയും വ്യക്തതയും വേഗതയും വർധിപ്പിക്കുകയും ചെയ്യുന്നു. ഈ തത്വം അതേപടി നടപ്പിലാക്കാൻ സാധിച്ചാൽ നമ്മുടെ സമൂഹം കൂടുതൽ മെച്ചപ്പെടും എന്ന് കരുതുന്നു.

Deepu A.
17-04-2017 4:47 pm