Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

ഉപനയം 4: ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍

ഡിജിറ്റല്‍ സാങ്കേതികത ചിലര്‍ക്ക് സമാനതകളില്ലാത്ത വിധം ഗുണപരമായിത്തീരുമ്പോള്‍ത്തന്നെ സമൂഹത്തിന്റെ ഒരു ഭാഗം ഡിജിറ്റല്‍ ലോകത്തില്‍ നിന്നും ഒറ്റപ്പെട്ടാണിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഡിജിറ്റല്‍ സാങ്കേതികത എത്തിക്കുന്നതിനും അതിന്റെ ഗുണം ലഭിക്കുന്നതിനുമുള്ള ശ്രമമാണ് digital inclusion. ഡിജിറ്റല്‍ ഇന്‍ക്ലൂഷന്റെ ആദ്യഘട്ടം എല്ലാവരിലേക്കും സാങ്കേതികവിദ്യ എത്തിക്കുക എന്നതാണ്. എന്നാല്‍ ഇങ്ങനെ എത്തിച്ചതുകൊണ്ട് മാത്രം ഇത് പൂര്‍ത്തിയാകില്ല. ഓരോ പൗരനും ഡിജിറ്റല്‍ സാങ്കേതികത സ്വീകരിച്ച് പ്രയോഗിക്കുന്ന തലത്തിലേക്കെത്തിക്കുകയാണ് ഡിജിറ്റല്‍ ഉള്‍പ്പെട്ട സമൂഹമാക്കുന്നതിനുള്ള അന്തിമ ലക്ഷ്യം.



സൗജന്യ സോഫ്റ്റ് വെയറും സാങ്കേതിക പുരോഗതിയും ഉദ്ദേശ്യലക്ഷ്യം