Department of Electronics & Information Technology
പുതിയ സേവന മാതൃകകളുടെ ആവിര്‍ഭാവം, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വന്‍തോതില്‍ ഒന്നിപ്പിക്കുന്നതിനുള്ള ഉപകരണമായി IT പ്രവര്‍ത്തിക്കുന്നു. തദ്ദേശ സേവനങ്ങള്‍ സഹകരണ മാതൃകയ്ക്ക് മുന്‍ഗണന നല്കി തദ്ദേശമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികത്വത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. തൊഴിലിന്റെയും സമൂഹത്തിന്റെയും താല്പര്യം മുന്‍നിര്‍ത്തി സൗജന്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അത്തരം സേവനങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും.
സാമൂഹികാടിസ്ഥാനത്തില്‍ തദ്ദേശ വേദികളിലെ വിഭവങ്ങള്‍ ഒന്നിച്ച് ചേര്‍ക്കല്‍ പോലെയുള്ള ഇത്തരംമാര്ഗ്ഗം സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്വീകരിക്കുവാന്‍ കഴിയും.