Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.3. സ്വതന്ത്ര സോഫ്റ്റ് വെയറും മനുഷ്യ മൂലധനവും

വ്യവസായത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ വര്‍ദ്ധിച്ച സ്വീകാര്യത കൊണ്ടുതന്നെ ഈ മേഖലയില്‍ പരിശീലനം ലഭിച്ചവരുടെ ആവശ്യകതയും വര്‍ദ്ധിച്ചു. ഈ ആവശ്യകത പരിഹരിക്കുന്നതിന് വിവിധ തലങ്ങളില്‍ ചിട്ടയായ ഇടപെടല്‍ ആവശ്യമാണ്. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിപുലമായ വിഭവങ്ങള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തേണ്ടതാണ്.

  1. ICFOSS-ന്റെ "സ്റ്റുഡന്റ് അംബാസഡര്‍" പരിപാടിയിലൂടെ കോളേജ് ക്യാമ്പസുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഗ്രൂപ്പുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.
  2. കോളേജുകളിലും പോളിടെക്നിക്കുകളിലും വിവിധ സാങ്കേതിക പരീക്ഷണ പരിശീലനക്കളരികള്‍ സംഘടിപ്പിക്കും.
  3. അദ്ധ്യാപകര്‍ക്ക് ടെക്യൂപ് (Tequip) പോലെയുള്ള പരിശീലനങ്ങള്‍ നല്‍കും.
  4. തൊഴിലെടുക്കുന്ന താല്പര്യമുളള പ്രൊഫഷണലുകളെ ഈ മേഖലയിലെ പരിശീലനത്തിനും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും അനുവദിക്കും.
  5. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട സ്വതന്ത്ര സോഫ്റ്റ് വെയര്‍ പരിജ്ഞാനം സയന്‍സ് മുതല്‍ സംഗീതം വരെയുള്ള വിഷയങ്ങളില്‍ വ്യാപിപ്പിക്കും.


ചെറുകിട ഇടത്തരം മേഖലയും (SME) സൗജന്യ സോഫ്റ്റ് വെയറും ഗ്രന്ഥശാലകളും സ്വതന്ത്ര വിജ്ഞാനവും