Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.5. അന്താരാഷ്ട്ര കോഗ്നിറ്റീവ് ശൃംഖല

നാളെയുടെ തൊഴില്‍ മേഖലകളില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗ്നിറ്റീവ് കംപ്യൂട്ടിങ് മുതലായ വിദൂരാത്മക സാങ്കേതിക വിദ്യകള്‍ വഹിക്കാന്‍ പോകുന്ന പങ്ക് സര്‍ക്കാര്‍ തിരിച്ചറിയുന്നു. പ്രാദേശിക അറിവുകളെ അപഗ്രഥിച്ചു, അവലോകനം ചെയ്യാന്‍ തയ്യാറാക്കി സൂക്ഷിക്കുന്ന വിജ്ഞാന ശേഖരങ്ങള്‍ ആവും ഇത്തരം സാങ്കേതിക വിദ്യകളുടെ അടിസ്ഥാനം. ആരോഗ്യം, വിദ്യാഭ്യാസം, ഭരണ സംവിധാനം മുതലായ അടിസ്ഥാന മേഖലകളില്‍ ഇത്തരത്തില്‍ വിവര ശേഖരണം നടത്തി, സുഗമമായി ഉപയോഗിക്കത്തക്ക രീതിയില്‍ ഉള്ള ഒരു അന്താരാഷ്ട്ര കോഗ്നിറ്റീവ് ശൃംഖലക്കു രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനു ആവശ്യമായ മാനവ ശേഷി സ്വരൂപിക്കാനായി ഒരു 'കോഗ്നിറ്റീവ് ഡിസിഷന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്' സര്‍ക്കാര്‍ മുന്‍കൈ എടുത്തു സ്ഥാപിക്കും. ഈ മേഖലകളില്‍ ഗവേഷണം നടത്തുന്ന ലോകത്തെ വന്‍കിട കമ്പനികള്‍ക്കു കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ ഉള്ള ഒരു ത്വരിതകം ആയി ഈ ഹബ് പ്രവര്‍ത്തിക്കും എന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഈ ശൃംഖലയെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന കോഗ്നിറ്റീവ് വിപ്ലവത്തില്‍ പങ്കാളികള്‍ ആവാനും, അത് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവ ജനങ്ങളെ പ്രോത്സാഹിപ്പിക്കും.



ഫാബ് ലാബുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള മൊബൈല്‍ ലഭ്യത

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text