Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6.2. ഐടി വ്യവസായവും അനുബന്ധ സൗകര്യങ്ങളും

സംസ്ഥാനത്തു വര്‍ധിച്ച തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഐടി കയറ്റുമതി ഉയര്‍ത്തുന്നതിനുമായി വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാരിനോ സ്വകാര്യ സംരംഭകര്‍ക്കോ (സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കുവേണ്ടി നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു) ഈ പദ്ധതികള്‍ ഏറ്റെടുക്കാവുന്നതാണ്. താഴെപ്പറയുന്ന മേഖലകളില്‍ ശ്രദ്ധയൂന്നി ആയിരിക്കും പദ്ധതികള്‍ നടപ്പിലാക്കുകയെങ്കിലും മറ്റു മേഖലകളെയും ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തും.

  1. ഐടിപാര്‍ക്കുകളില്‍ കമ്പനികള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ പണിയും.
  2. ഐടി പാര്‍ക്കുകളിലേക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
  3. ഊര്‍ജ്ജ സുരക്ഷ ഉറപ്പു വരുത്തും.
  4. ഐടി പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. സര്‍ക്കാരിന്റെ വന്‍തോതിലുളള ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടത്തും.
  5. ഐടി ഹബ്ബുകള്‍ക്കു ചുറ്റുമുള്ള സാമൂഹിക പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. സുരക്ഷ ഉറപ്പു വരുത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
  6. പ്രധാന ദേശീയ, അന്താരാഷ്ട്ര നഗരങ്ങളുമായുള്ള വ്യോമഗതാഗത ശൃംഖല മികവുറ്റതാക്കും.


  7. സംസ്ഥാന ഐടി പശ്ചാത്തല സൗകര്യങ്ങള്‍ വിവര വിനിമയ ശൃംഖലകളും ഡേറ്റ സെന്ററുകളും

    Post Your Comment
    Name
    Email
    Comment Select language for typing your comment   English   Malayalam

    Not readable? Change text