Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.1. ഉദ്ദേശലക്ഷ്യങ്ങള്‍

 1. വിവര സാങ്കേതിക രംഗത്തെ നൂതന മേഖകളിലേക്കുള്ള കുതിച്ചു ചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കുക; അത് വഴി ആഭ്യന്തര മൊത്ത ഉല്പാദനത്തിലും, തൊഴില്‍ മേഖലയിലും വളര്‍ച്ച കൈവരിക്കുക.
 2. ലോകോത്തര ഐ.ടി സംരഭകരെ കേരളത്തിലെ പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കാന്‍ പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കും.
 3. ലോകോത്തര നിലവാരത്തിലുളള ഒരു കോടി ചതുരശ്ര അടി ഓഫീസ് സ്പേസ് നിര്‍മിക്കുക വഴി നേരിട്ടും അല്ലാതെയും രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പു വരുത്തുക.
 4. സഹകരണ മേഖലയിലെ സാമൂഹ്യ സ്ഥാപനങ്ങളുടെ കഴിവും പ്രവാസി മൂലധനത്തെയും പാര്‍ക്കുകളുടെ നിര്‍മാണത്തിനായി ഉപേയാഗിക്കുക.
 5. വിവരാധിഷ്ഠിത ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ സ്ഥിരതയാര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിക്കുക.
 6. ശാസ്ത്ര സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി ഉളള ആശയങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി കേരളത്തെ ഒരു വിവരാധിഷ്ഠിത സമൂഹം ആയി വികസിപ്പിക്കുക.
 7. ഐ.ടി രംഗത്തെ ചെറുകിട സംരഭങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും വര്‍ധിപ്പിച്ചു അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുക.
 8. സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി സുസ്ഥിര സാങ്കേതിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക. ഇതിലേക്കായി ടെക്നോളജി ഹബ്ബുകൾ നിര്‍മിക്കുക
 9. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായകരമായ നിരക്കില്‍ ലഭ്യമാക്കുക. ഇ-ഗവേണന്‍സ് പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും സോഷ്യല്‍ ആഡിറ്റിന് വിധേയമാക്കുകയും ചെയ്യുക.
 10. വിവര -വിജ്ഞാന സ്രോതസ്സുകള്‍ ഡിജിറ്റില്‍ സങ്കേതങ്ങള്‍ വഴി എല്ലാവര്‍ക്കും പ്രാപ്യമാക്കുക. ഭിന്ന ശേഷിക്കാര്‍ക്കു കൂടി ഉപയോഗിക്കാന്‍ തക്ക വിധം ഇവ സജ്ജീകരിക്കുക.
 11. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത ഉറപ്പു വരുത്തുക. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം സമസ്ത മേഖലകളിലും, സകല ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി വിനിയോഗിക്കുക.
 12. മലയാള ഭാഷ കമ്പ്യൂട്ടിങ് പ്രോത്സാഹിപ്പിക്കുകയും ടൂളുകള്‍ വികസിപ്പിക്കുകയും, ഈ രംഗത്തെ ഗവേഷണത്തിനും വികസനത്തിനും പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യുക.
 13. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ടെലി-പ്രെസന്‍സ്, ഓഡിയോ കോണ്‍ഫറന്‍സ്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വഴി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വിജ്ഞാന- വിവര വിനിമയ ശൃംഖല സ്ഥാപിക്കുക.
 14. പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ള ഒരു തൊഴില്‍ സമൂഹം വാര്‍ത്തെടുക്കുക. അധിക മാനവ ശേഷി സംഭരണത്തിലൂടെ കേരളത്തിന്റെ തൊഴില്‍ ശേഷി വര്‍ധിപ്പിക്കുക.
 15. ഐ ഐ ഐ ടി എം കെ / ഐ സി ഫോസ് തുടങ്ങിയ സ്ഥാപനങ്ങളെ ഐ ടി മേഖലയില്‍ ഉന്നത പഠനത്തിനും ഗവേഷണത്തിനും ഉള്ള സെന്ററുകളായി മാറ്റുക.
 16. ഐ ടി അറ്റ് സ്കൂള്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
 17. ഡിജിറ്റല്‍ ജീവിത ക്രമത്തിന് ഉതകും വിധം സൈബര്‍ സുരക്ഷ, സ്വകാര്യത, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുക. പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക, ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.
 18. ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തിലും സേവനങ്ങള്‍ നല്‍കുന്നതിലും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശൃംഖല സംവിധാനം നടപ്പാക്കുകയും ചെയ്യും. വ്യക്തി സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തന്നെ രോഗ വിവരങ്ങള്‍ ശേഖരിച്ചു ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും ഉളള സംവിധാനത്തിന് രൂപം നല്‍കുക.
 19. ചെറുകിട ഇടത്തരം സംരംഭങ്ങളിലും പൊതു മേഖലയിലും സ്വന്തന്ത്ര ഓപ്പണ്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കുക.
 20. ഇലക്ട്രോണിക്സ് ഉല്പാദനത്തിന്റെയും നിര്‍മ്മാണത്തിന്റെയും രംഗത്ത് ആഗോള ഹബ്ബായി മാറ്റാനുള്ള പദ്ധതികള്‍ ഉപയോഗിച്ച് വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കിടയില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം സാധ്യമാക്കുക.
 21. ഇലക്ട്രോണിക്സ് രംഗത്തെ കെല്‍ട്രോണിന്റെ പൂര്‍വകാല മേല്‍ക്കൈ വീണ്ടെടുക്കാന്‍ ഉതകും വിധം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ശാസ്ത്രസാങ്കേതിക മേഖലകളിലെ നവീന പ്രവണതകള്‍ക്കനുസരിച്ചു ഗവേഷണങ്ങള്‍ക്കും ആധുനികവത്കരണത്തിനും കെല്‍ട്രോണിനെ സജ്ജമാക്കുകയും വേണം.
 22. ഐ.ടിയും ബയോടെക്നോളജിയും കൈകൊര്‍ക്കുന്ന പുത്തന്‍ വിദ്യകളുടെ രംഗത്ത് ഗവേഷണസ്ഥാപനങ്ങള്‍ ആരംഭിക്കും. ഈ പുത്തന്‍ സാങ്കേതികവിദ്യകള്‍ കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന പഴം, പച്ചക്കറി, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങള്‍ മുതലായവയുടെ ഗുണമേന്മയും സംസ്കരണവും ഉറപ്പാക്കുവാന്‍ പ്രയോജനപ്പെടുത്തും.


കേരള ഐടി - സംഗ്രഹം നയ ചാലകങ്ങള്‍

Comments - 2

test - test
test / test
test \ test

test
28-03-2017 4:12 pm

test

test
28-03-2017 3:19 pm