Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

10.3.2. കേരള IT പ്രദര്‍ശനം

IT മേഖലയുടെ ശക്തിയും വളര്‍ച്ചയ്ക്കുള്ള സാദ്ധ്യതയും സംസ്ഥാനത്തെ ഭാവി വികസനവും സൂചിപ്പിക്കുന്ന IT പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ IT കമ്പനികള്‍ക്ക് യോഗ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണന സാദ്ധ്യതകള്‍ ആരായുന്നതിനും ദേശീയ അന്തര്‍ദേശീയ തലത്തിലുള്ളവരുമായി സംവദിക്കാനും ഇപ്രകാരം സംഘടിപ്പിക്കുന്ന കേരള IT പ്രദര്‍ശനങ്ങള്‍ വേദിയാകും. വിപണന താല്‍പര്യമുള്ള രാജ്യങ്ങളില്‍ നിന്നും പ്രത്യേക സംഘങ്ങളെ അതിഥികളായി ഇത്തരം സംരംഭങ്ങള്‍ക്ക് ക്ഷണിക്കും. ഇത്തരത്തില്‍ ആദ്യത്തേത് 2017-ല്‍ സ്മാര്‍ട്ട് സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, മൊബിലിറ്റി എന്നിവയിലൂന്നി നടത്തും.



പ്രതിനിധി സംഘം ഉദ്ദേശ്യലക്ഷ്യം