Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.12.2. ഐ ടി എക്സ്പോ കേരള

ഐടി മേഖലയില്‍ കേരളത്തിനുള്ള പ്രാവീണ്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ നമുക്ക് പരിചയപ്പെടുത്താനും, ഒരു വാര്‍ഷിക ഐടി എക്സ്പോ സംഘടിപ്പിക്കും.

സംസ്ഥാനത്തെ ഐടി കമ്പനികള്‍ക്ക് ദേശീയ അന്തര്‍ദേശിയ കമ്പനികളുമായി ബിസിനസ് ചെയ്യാനുള്ള അവസരങ്ങള്‍ കണ്ടെത്താനുമുള്ള വേദിയായി എക്സ്പോ മാറും. കേരളത്തിലെ കമ്പനികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങളുള്ള രാജ്യങ്ങളില്‍ നിന്ന് വാണിജ്യ സംഘങ്ങളെ ഇവിടേയ്ക്ക് ക്ഷണിക്കും. സ്മാര്‍ട്ട് സങ്കേതങ്ങള്‍, ആരോഗ്യം, മൊബിലിറ്റി എന്നിവയില്‍ ഊന്നിയ ആദ്യ എക്സ്പോ 2017-ല്‍ നടത്തുന്നതാണ്.



പ്രതിനിധി സംഘങ്ങള്‍ രാജ്യാന്തര സെമിനാറുകള്‍