Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.11.1. സര്‍ക്കാര്‍ പര്‍ച്ചേസ്

സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ ഇല്ലെങ്കില്‍ നൂറില്‍ കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്തു തന്നെ തൊഴില്‍ നല്കുന്നതോ ആയ സ്ഥാപനങ്ങള്‍ക്ക് ഇവിടുത്തെ ആഭ്യന്തര വിപണി തുറന്നുകൊടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ അവലംബിക്കും. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിന്യസിക്കാന്‍ ഉള്ള ആദ്യ അവസരം നല്‍കാനും ഈ പദ്ധതി വേദിയാകും.

  1. വൈദഗ്ധ്യമുള്ള മേഖലകളിലെ സര്‍ക്കാര്‍ പ്രോജെക്റ്റുകളുടെ പ്രാരംഭ ഘട്ടം ഏറ്റെടുത്തു നടപ്പാക്കാനും , അവ വിജയകരമായി പൂര്‍ത്തിയാക്കുന്നപക്ഷം വിപുലമായ സാധ്യതകളോടു കൂടിയ തുടര്‍ഘട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകാരമുള്ള പക്ഷം നടപ്പിലാക്കാനും പ്രാദേശിക കമ്പനികള്‍ക്കു അവസരം ഒരുക്കും.
  2. ആരോഗ്യം, വിദ്യാഭാസം തുടങ്ങിയ മേഖലകളില്‍ പൊതുജന സേവങ്ങള്‍ കാര്യക്ഷമം ആക്കാന്‍‍ ഉതകുന്ന പദ്ധതികളോ നൂതന സാങ്കേതിക വിദ്യകളോ സ്വയം മുന്‍കൈയെടുത്തു സമര്‍പ്പിക്കാനുള്ള അവസരവും കമ്പനികള്‍ക്കു ഉണ്ടാകും. സ്വിസ് ചലഞ്ച് മാതൃകയിലാകും ഇത് നടപ്പാക്കുക



ഐടി വ്യവസായ പ്രോത്സാഹന നടപടികള്‍ പ്രാദേശിക ഉത്പാദന പ്രോത്സാഹനം