Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.3. സ്റ്റേറ്റ് ഡാറ്റാ സെന്ററും ക്ലൗഡും

ഡിസാസ്റ്റര്‍ റിക്കവറി, പ്രവര്‍ത്തന തുടര്‍ച്ച നടപടി എന്നിവയ്ക്കായി ക്ലൗഡ് “ബൈ ഡിഫോള്‍ട്ട്" എന്ന രീതി സ്വീകരിച്ച് എല്ലാ സംസ്ഥാന ഡാറ്റാ സെന്ററുകളുടെയും ശേഷി ഉയര്‍ത്തും. അടുത്തുള്ള സൈറ്റും വിദൂര ദുരന്ത വീണ്ടെടുക്കല്‍ സൈറ്റുകളും സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കും. മറ്റു സംരംഭങ്ങള്‍ താഴെ പറയുന്നു.

  1. പ്രായോഗികമായി നിയന്ത്രിക്കുന്നതിനും മികച്ച വിഭവ ഉപയോഗത്തിനും ഊര്‍ജ്ജ കാര്യക്ഷമതയ്ക്കുമായി സ്റ്റേറ്റ് ഡാറ്റാ സെന്ററുകളെ കൂട്ടി യോജിപ്പിക്കും.
  2. ഇ-ഗവേണന്‍സ് DC അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ക്ലൗഡ് ആദ്യം എന്ന തത്വം സ്വീകരിക്കും.
  3. ഫലപ്രദമായ ഉപയോഗത്തിനും ഊര്‍ജ്ജ കാര്യക്ഷമതയ്ക്കുമായി അടിസ്ഥാന സൗകര്യം വെര്‍ച്വലാക്കും.
  4. അടിസ്ഥാന സൗകര്യം വകുപ്പുകള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഇതിന്റെ ഉയര്‍ന്ന ലഭ്യത ഉറപ്പു വരുത്താനുമായി ഉചിതമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കും.
  5. ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതും നിലവാരമുള്ളതുമായ അടിസ്ഥാന സൗകര്യം ജില്ലാ തലത്തില്‍ സ്ഥാപിച്ച് ലഭ്യത ഉറപ്പാക്കും.
  6. ഏകീകൃത ഉത്തരവും നിയന്ത്രണങ്ങളും നല്‍കുന്നതിനുള്ള കേന്ദ്രം (ICCC) ഡാറ്റാ സെന്ററുകളുടെ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി സ്ഥാപിച്ച് 24x7 മറ്റ് നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യം ശരിയായ ഉപകരണങ്ങള്‍ സഹിതം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  7. സുരക്ഷ ക്രമീകരണത്തിനുള്ള കേന്ദ്രം (SOC) 24x7 അടിസ്ഥാനത്തില്‍ സ്വമേധയായുള്ള നിരീക്ഷണത്തിനും ഡാറ്റാ, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യം എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്ഥാപിക്കും.
  8. ഹരിത സംരംഭങ്ങളിലെ സംസ്ഥാന കാഴ്ചപ്പാടുമായി സംയോജിപ്പിക്കും, കുറഞ്ഞ PUE ഉറപ്പാക്കും, ഊര്‍ജ്ജ കാര്യക്ഷമമായ തണുപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും സൗരോര്‍ജ്ജവും ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കും.
  9. സംസ്ഥാനതല സംയോജിത DR/BCP സ്ഥാപിച്ച് സംസ്ഥാനതല അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും.
  10. സാങ്കേതിക സേവന പങ്കാളികളുടെ സഹകരണത്തോടെ തുടര്‍ച്ചയായ പുരോഗതിയ്ക്ക് ലക്ഷ്യമിടും.


കേരള സംസ്ഥാന ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (K-FON) ഉന്നതാധികാര സമിതി