Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.2. കേരള സംസ്ഥാന ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (K-FON)

സംസ്ഥാന ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ബന്ധിപ്പിച്ച് ഒരു ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. 2 Mbps മുതല്‍ 100 Mbps വരെ ശേഷിയുള്ള ബ്രോഡ്ബാന്റ് കണക്ടിവിറ്റി എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യാനുസരണം ലഭ്യമാക്കുക, വിവേചനമില്ലാതെ ബന്ധപ്പെടുവാനുള്ള സൗകര്യം ലഭ്യമാക്കുന്നതിനായി ഉന്നത നിലവാരമുള്ള നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യമാണ് K-FON ന്റെ ഭാഗമായി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. KSEB യുമായി സഹകരിച്ച് നിലവിലുള്ള പോയിന്റുകളിലൂടെ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുകയാണുദ്ദേശ്യം. K-FON പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ താഴെ പറയുന്നവയാണ്.

  1. ഗ്രാമ നഗരങ്ങളില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ ലഭ്യതയുടെ വ്യത്യാസം കുറച്ച് എല്ലാ സ്ഥലവും ബന്ധപ്പെടുത്തി വലിയ അടിസ്ഥാന സൗകര്യ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുക. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 2 Mbps ഇന്റര്‍നെറ്റ്‌ലഭ്യത സൗജന്യമായി ഉറപ്പാക്കും.
  2. ജില്ല, ബ്ലോക്ക്, പഞ്ചായത്തുകളെയും നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി നെറ്റ് വര്‍ക്കിന്റെ ബാക്ക്ബോണാകത്തക്ക വിധം ഓപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുക.
  3. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ഹെല്‍ത്ത് സെന്ററുകള്‍‌, ആശുപത്രികള്‍ തുടങ്ങി ഗ്രാമനഗര പ്രദേശങ്ങളിലുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ബന്ധപ്പെടുത്തുക.
  4. സംസ്ഥാനത്തെ ഗ്രാമനഗര പ്രദേശങ്ങളിലെ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുക.
  5. വേഗതയുള്ള ഇന്റര്‍നെറ്റ്, IPTV, വോയ്സ്/ വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ സേവനങ്ങള്‍ നല്‍കുന്നതിനായി വിവേചനമില്ലാതെ ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, പ്രാദേശിക കേബിള്‍ ദാതാക്കള്‍ എന്നിവര്‍ക്ക് K-FON ലഭ്യമാക്കും.
  6. ഉയര്‍ന്ന നിലവാരമുള്ള ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക്, ഉയര്‍ന്ന അപ് ടൈം വിശ്വാസ്യത, ബാന്‍ഡ് വിഡ്ത്ത് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കും.
  7. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ഫ്രണ്ട്സ് സെന്ററുകള്‍ എന്നിവ ഈ നെറ്റ് വര്‍ക്കിലൂടെ ബന്ധപ്പെടുത്തും. സംസ്ഥാന വൈഡ് ഏരിയാ നെറ്റ് വര്‍ക്കു (KSWAN)മായി ഇതിനെ സംയോജിപ്പിക്കും.


പകരമുള്ള സാങ്കേതികതകള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററും ക്ലൗഡും

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

Please go for the project...
Select the website www.k-fon.in
Please feel free to contact for this domain........

Akhil Jose
02-04-2017 6:37 pm