Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.1.1. സംയുക്ത ടെലികോം ടവറുകള്‍

ടെലികോം ഒരു പൊതുജനോപകാരമുള്ള സേവനവും സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്നതുമാണ്. ടെലികോം ടവറുകള്‍ നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യവും ഒറ്റത്തവണ സ്ഥാപിക്കുന്നതുമാണ്. ടവറുകളുടെ പങ്കിടല്‍ ചെലവ് കുറയ്ക്കുന്നതിനും നിലവാരമുള്ള കവറേജ് നല്‍കുന്നതിനും സഹായിക്കുകയും പൊതുജനത്തിനുള്ള അസൗകര്യം കുറയ്ക്കുകയും ചെയ്യുന്നതാണ്. ചെലവ് കുറവ്, വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം, ടെലികോം ബിസിനസിന് സാമ്പത്തികമായി മെച്ചം, ഉപഭോക്താവിന് കുറഞ്ഞ വില, മികച്ച നിലവാരമുള്ള സേവനം തുടങ്ങിയവ ഇത് പ്രദാനം ചെയ്യും.

ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളിലും നിര്‍ണ്ണായക സ്ഥാനങ്ങളിലും പൊതുവായ ടവറുകള്‍ സര്‍ക്കാര്‍ ഏജന്‍സിയായ KSITIL നിര്‍മ്മിക്കുകയും ഉടമസ്ഥത സര്‍ക്കാര്‍ കംബനിയില്‍ നിലനിര്‍ത്തി അവ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി രൂപീകരിക്കുന്ന ഉന്നതാധികാര സമിതി ആറു മാസത്തിലൊരിക്കല്‍ കൂടി അപേക്ഷകളില്‍ തീരുമാനമെടുക്കും. ജനുവരിയിലും ജൂണിലുമായി സ്വീകരിക്കുന്ന അപേക്ഷകളിന്മേല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കും. പ്രസ്തുത സ്ഥലങ്ങളില്‍ KSITIL നിര്‍മ്മാണം നടത്തുകയും സമയ ക്രമമനുസരിച്ച് അനുവദിക്കുകയും ചെയ്യും. നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലെ നെറ്റ് വര്‍ക്ക് കവറേജിന്റെ പര്യാപ്തത വിലയിരുത്തേണ്ടത് ഈ സമിതിയായിരിക്കും.



ടെലികോം അടിസ്ഥാന സൗകര്യം Net Co യും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവക്കലും