Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.4. നൂതനാശയങ്ങളും സംരംഭകത്വവും

വിവരസാങ്കേതികവിദ്യ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അനുസ്യൂതമായ വളര്‍ച്ചയ്ക്ക് അനുസൃതമായി രൂപപ്പെടുന്ന നൂതനാശയങ്ങളേയും സംരംഭകത്വങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ പരിഹരിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യും.

  1. നൂതനാശയങ്ങളും അവയുടെ ആവിഷ്ക്കാരവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക.
  2. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നൂതനാശയങ്ങള്‍ വഴിയുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക.
  3. വ്യവസായത്തെയും ഗവേഷണ സ്ഥാപനങ്ങളെയും ഈ പ്രക്രിയയില്‍ പങ്കാളികളാക്കുക.


ഇലക്ട്രോണിക് ബിസിനസ് സഹായം ടെക്നോളജി ഇന്നവേഷന്‍ സോണ്‍