Department of Electronics & Information Technology
നിലവിലുള്ള സാങ്കേതിക പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. സംസ്ഥാനത്തെ ഐ.ടി സ്ഥലത്തിന്റെ ലഭ്യതയില്‍ വര്ദ്ധനയുണ്ടാകുന്നതിനുള്ള നൂതന നിക്ഷേപ മാര്‍ഗങ്ങള്‍ ആരായും.
8.1. സാങ്കേതിക പാര്‍ക്കുകളുടെ അടിസ്ഥാന ആസ്തിവികസനത്തെ പ്രോത്സാഹിപ്പിക്കുകയും മേഖലയുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധം ഫണ്ട് ലഭ്യമാക്കുകയും ചെയ്യും.
8.1.1. “ഓണ്‍ യുവര്‍ പാര്‍ക്ക്”
സര്‍ക്കാര്‍ ഗ്യാരന്റിയുളള ഒരു മുതല്‍മുടക്കിന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി, പാര്‍ക്കിലെ വര്‍ക്ക് സ്പേസിലെ ഒരു ഭാഗം ജീവനക്കാര്‍ക്ക് മറ്റ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉതകുന്ന വിധം പര്യാപ്തമായ ബോണ്ടുകള്‍ ഫ്ലോട്ട് ചെയ്യും.
8.2. പാര്‍ക്കുകള്‍ വികസന ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ, വികസന ബോണ്ടുകളിലൂടെയോ പ്രത്യേകമായോ സംയോജിപ്പിച്ചോ ഫണ്ട് സ്വരൂപിക്കും. അപ്രകാരം കരുതിവെച്ചിരിക്കുന്ന ഫണ്ട് ഉത്പാദനക്ഷമമായി നിക്ഷേപിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരവില്‍ നിന്നും തിരിച്ചടക്കും.
8.3. വ്യാവസായിക കൂട്ടായ്മ, യാത്രാസൗകര്യം, മനുഷ്യവിഭവത്തിന്റെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി വ്യവസായത്തിന് അനുയോജ്യമായ ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ നിക്ഷേപം തുടരും.