Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5.3. ഇലക്ട്രോണിക് ബിസിനസ് സഹായം

ബിസിനസ് - ടു ബിസിനസ്, ബിസിനസ്- ടു സര്‍ക്കാര്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് വഴിയുള്ള പദ്ധതി നടപടി ക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങല്‍ വില്‍ക്കലുകള്‍ (സര്‍ക്കാര്‍ ഇടപാടുകള്‍ ഉള്‍പ്പടെ), വിതരണം, സേവനം, പണമിടപാടുകള്‍, ഉത്പാദന നടത്തിപ്പ്, പങ്കാളികളുമായുള്ള സഹകരണം, വിവരശേഖരണവും പങ്കുവെക്കലും എന്നിവയ്ക്ക് പുറമെ മറ്റ് നടപടികളും ഈ ചട്ടക്കൂടിനു കീഴില്‍ വരും. പൊതുവായ സാങ്കേതിക സൗകര്യങ്ങള്‍ പങ്കുവയ്ക്കാനും സോഫ്റ്റു വെയറുകള്‍ സേവനം എന്ന രീതിയില്‍ ഉപയോഗിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇത് വഴി അവരുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയര്‍ത്താനും കഴിയും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.



മൊബൈല്‍ കൊമേഴ്സ് നൂതനാശയങ്ങളും സംരംഭകത്വവും