Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1.1 കേരള ഐടി - സംഗ്രഹം

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ വിവര സാങ്കേതിക വിദ്യക്കുള്ള നിര്‍ണായകമായ പങ്ക് സര്‍ക്കാര്‍ തിരിച്ചറിയുന്നു; അതിനോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു. 1998-ലാണ് കേരള സര്‍ക്കാര്‍ ആദ്യമായി ഒരു ഐ ടി നയം രുപീകരിച്ചത്. കേരളത്തെ ഒരു ഐടി നിക്ഷേപക സൗഹൃദ കേന്ദ്രം ആക്കുന്നതിലും, സംസ്ഥാനത്തു മികച്ച ഇ-ഗവേണന്‍സ് സംവിധാനം ഒരുക്കുന്നതിലും, പില്‍ക്കാലത്ത്നടന്ന ഇടപെടലുകള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

വിവരാധിഷ്ഠിത / ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ വ്യാപനം/ഉപയോഗം/പരിശീലനം, അത്തരം സംരംഭങ്ങളില്‍ ഉള്ള നിക്ഷേപം, നൂതനാശയങ്ങള്‍, സംരംഭകത്വം എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കുകയും അത് വഴി നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, സര്‍ക്കാര്‍ സേവനങ്ങള്‍ ഈ നൂതന സംവിധാനങ്ങള്‍ വഴി സുഗമവും സുതാര്യവുമായി എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുകയും ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് ഈ രേഖയില്‍ അടങ്ങിയിരിക്കുന്നത്.

ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി നാല് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു:

  1. ലോകോത്തര സാങ്കേതിക പശ്ചാത്തല സൗകര്യ വികസനം.
  2. സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ ഉല്പാദനം, ഉപയോഗം എന്നിവക്കനുയോജ്യമായ മാനവ വിഭവശേഷി വികസനം.
  3. തദ്ദേശ/ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള സമയബന്ധിതവും, നൂതനവുമായ മാര്‍ക്കറ്റിംഗ് സംവിധാനം അതോടൊപ്പം വളര്‍ന്നു വരുന്ന ആഭ്യന്തര വിപണിയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഉപായങ്ങള്‍.
  4. സാധാരണക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതോടൊപ്പം നൂതനാശയങ്ങളും സ്റ്റാര്‍ട്ടപ്പ് കമ്പനികളും സമന്വയിപ്പിച്ച് ജനകേന്ദ്രീകൃതമായ ഒരു വൈജ്ഞാനിക സമൂഹ സൃഷ്ടിക്ക് അടിത്തറയൊരുക്കുക.


ആമുഖം ഉദ്ദേശലക്ഷ്യങ്ങള്‍

Comments - 7

1. "alsoin" should be "also in".

Renjith
22-04-2017 10:48 am

സർക്കാരിന്റ ചെറിയ IT പ്രോജെക്ടസ് കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനികൾക്കു നല്കുന്നത് അവര്ക് അത് പ്രോത്സാഹനം ആയിരിക്കും..

Neeraj KR
19-04-2017 12:37 am

പല രേഘകളിലും കാണുന്ന പിശകുകൾ നല്ലൊരു ഡാറ്റ സെന്റര് ഇല്ലാത്തതും ഡാറ്റ എന്റ്രയിക് നിയോഗിക്കുന്ന ജീവനക്കാർ നല്ലതു പോലെ പ്രവർത്തിക്കാത്തതും കാരണമാകുന്നു. IT പ്രോജെക്ടസും സർക്കാരിന്റെ ഏതൊരു പ്രോജെക്ടസിനും നല്ലൊരു വിഭാഗം സിസ്റ്റം അനലൈസിസ്റ് പോലെയുള്ള സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിക്കുന്നത് കാര്യങ്ങൾ വളരെ ഗുണകാര്മായിരിക്കും.. എല്ലാ സാമ്പത്തിക വർഷവും ജനങ്ങളിലേക് ഇറങ്ങി ചെന്ന് നടത്തുന്ന ഒരു സർവ്വേ വേണം

Neeraj KR
19-04-2017 12:35 am

സുരക്ഷിത ഉപയോഗം സംബന്ധിച്ച നയവും ഉൾപ്പെടുത്തണം .

JOSHY.A.L
01-04-2017 11:25 am

ആദ്യമായി നിലവിൽ വരേണ്ടത് സംസ്ഥാനത്തു മുഴുവൻ സർക്കാർ സേവനങ്ങൾക്കും ചെറിയ ഷോപ്പുകളിൽ പോലും ഉപയോഗിക്കാവുന്നതും ആയ ഒരു ആപ് ആണ്.

Muhamed Shafi. K
31-03-2017 6:41 pm

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കംബ്യൂട്ടര്‍ വാത്കരിക്കുന്നതിലൂടെ കൂടുതല്‍ ഉത്പാദനക്ഷമതയും സുതാര്യതയും കൈവരിക്കുക

DHANARAJ
24-03-2017 3:02 pm

എല്ലാ റേഷൻ കടകളും ഒരു നെറ് വര്ക്കിന് കീഴിൽ കൊണ്ടുവരിക. അതിലൂടെ റേഷൻ അട്ടിമറി പൂർണമായും തടയുവാൻ സാധിക്കും. ഓരോ സാധാരണക്കാരനും വാങ്ങുന്ന റേഷന്റെ വിവരങ്ങൾ അപ്പപ്പോൾത്തന്നെ സപ്ലൈ ഓഫീസിൽ ലഭ്യമാകും. പിന്നീട് ഈ റേഷൻ കടകൾ സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന കേന്ദ്രമാക്കി മാറ്റുവാൻ സാധിക്കും

Asif
21-03-2017 3:11 pm