Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6. തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍

6.1. ഐ,ടി/ഐ.ടി അനുബന്ധ വ്യവസായത്തിന്റെ സവിശേഷതകള്‍ക്കനുസൃതമായി തൊഴില്‍ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഐ,ടി/ഐ.ടി അനുബന്ധ വ്യവസായങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് രൂപപ്പെടുത്തും.

6.2. ഐ,ടി/ഐ.ടി അനുബന്ധ കമ്പനികള്‍ക്ക് 24 x 7 പ്രവര്‍ത്തനവും മൂന്നു ഷിഫ്ടും അനുവദിക്കും (സ്ത്രീകള്‍ക്ക് രാത്രി തൊഴിലെടുക്കാനുളള അനുവാദം, ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വിലയിരുത്തലിന് വിധേയമായി ലഭ്യമാക്കും.)

6.3. സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ കമ്പനി നല്‍കും. (പ്രത്യേകിച്ച് രാത്രി 9 മണിക്ക് ശേഷം ഔദ്യോഗിക വാഹനത്തില്‍ സുരക്ഷയ്ക്കായുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ താമസ സ്ഥലങ്ങളില്‍ എത്തിക്കുകയും വേണം).

6.4. താഴെ പറയുന്നവ ഉള്‍പ്പെടെ ബന്ധപ്പെട്ട/ ബാധകമായ ആക്ടുള്‍ അനുസരിച്ച് സമര്‍പ്പിക്കേണ്ട റിക്കോര്‍ഡുകള്‍/ രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ അനുവദിക്കും.

  1. മിനിമം വേജെസ് ആക്ട്‌
  2. ഇന്‍ഷുറന്‍സ്, കോണ്‍ട്രാക്ട് എംപ്ലോയ്മെന്റ്
  3. കേരള ഷോപ്പ്സ് ആന്‍ഡ്‌ കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്‌
  4. പേയ്മെന്റ് ഓഫ് ഗ്രാറ്റ്വറ്റി ആക്ട്‌ 1972
  5. മറ്റേണിറ്റി ബെനിഫിറ്റ് ആക്ട്‌
  6. ഫാക്ടറീസ് ആന്‍ഡ്‌ ബോയിലേഴ്സ് ആക്ട്‌
  7. പൊല്യൂഷന്‍
  8. ഇ.പി.എഫ്

ഐ.ടി കമ്പനികള്‍ ചെറുകിട ഇടത്തരം സംരംഭങ്ങളായതിനാല്‍ ക്രഷ്, ഹോസ്റ്റല്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ അടുത്തിടെ വന്ന ഭേദഗതിയില്‍ നിന്നും ഒഴിവാക്കും. പകരം പാര്‍ക്ക് അധിഷ്ഠിതമായി പൊതുസൗകര്യങ്ങള്‍ എന്ന നിലയില്‍ ഇവ കമ്പനികളുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കും.



വൈദ്യുതി കണക്ഷനും താരീഫും സ്വകാര്യ അടിസ്ഥാന വികസന പദ്ധതികള്‍ (ഐ.ടി/ഐ.ടി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടത്)

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text