Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4. മറ്റ് പ്രോത്സാഹനങ്ങള്‍

4.1. ഐ.ടി വ്യവസായ യൂണിറ്റുകള്‍, സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രസ്തുത ഐ.ടി കമ്പനിക്ക് ആവശ്യമായ സപ്ലൈ, കണക്ടഡ് ലോഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ HT-I വ്യവസായം, LT-IVവ്യവസായം എന്നീ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും.

4.2. സര്‍ക്കാര്‍ / അംഗീകൃത IT പാര്‍ക്കുകള്‍ക്ക് FAR 5 നിലനിര്‍ത്തുന്നതാണ്.

4.3. IT കെട്ടിടങ്ങളില്‍ ഉയര്‍ന്ന FAR- നുള്ള പാര്‍ക്കിംഗ് നിബന്ധനങ്ങൾ ലഘൂകരിക്കുന്നതാണ്. IT കമ്പനികളുമായി സഹകരിച്ച് സ്വകാര്യപാര്‍ക്കിംഗ് ആവശ്യകത കുറയ്ക്കുവാന്‍ മറ്റു യാത്രാ മാര്‍ഗങ്ങളും മാതൃകകളും പ്രോത്സാഹിപ്പിക്കുന്നതാണ്.

4.4. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളിലെ ഐ.ടി യൂണിറ്റുകള്‍

4.4.1. ഭൂമി, സജ്ജമാക്കിയ സ്ഥലം എന്നിവ വാങ്ങുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യുമ്പോള്‍ പാര്‍ക്കുകളുമായി വെയ്ക്കുന്ന കരാറുകള്‍ക്കുള്ള സ്റ്റാമ്പ്‌ ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഇളവു ചെയ്യും.

4.4.2. അടിസ്ഥാന സൗകര്യം

പദ്ധതികള്‍ നടപ്പിലാക്കുവാനായി സംഭരിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍, മെഷീന്‍ ഉപകരണങ്ങള്‍ പോലെയുള്ളവയ്ക്ക് പ്രവേശന നികുതി ഒഴിവാക്കും

4.5. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളിലെ ഐ.ടി അടിസ്ഥാന സൗകര്യ നിര്‍മാതാക്കള്‍

4.5.1. ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ്‌, ട്രാന്‍സ്ഫര്‍ ഡ്യൂട്ടി, സ്റ്റാമ്പ്‌ ഡ്യൂട്ടി എന്നിവ ഒഴിവാക്കും.

4.5.2. സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകള്‍ക്കനുവദിച്ച സൗജന്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കും

4.5.3. സപ്ലൈ ആന്‍ഡ്‌ കണക്ടഡ് ലോഡ്എന്നിവയുടെ അടിസ്ഥാനത്തില്‍ HT-I വ്യവസായം LT-IV വ്യവസായംഎന്നീ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും.

4.6. കേരള സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ഐ.ടി സോഫ്റ്റ്‌വെയറുകള്‍ക്കുള്ള ടെന്‍ഡറില്‍ കേരളത്തില്‍ രജിസ്റ്റേർഡ് ഓഫീസും, അവരുടെ തൊഴില്‍ ശക്തിയുടെ 30% കേരളത്തില്‍ വിന്യസിക്കുകയും ചെയ്യുന്ന പക്ഷം പ്രസ്തുത ഐ.ടി സോഫ്റ്റ്‌വെയര്‍ യൂണിറ്റില്‍ 7.5% പ്രൈസ് പ്രിഫെറന്‍സ് നല്‍കും.

4.7. കേരള സര്‍ക്കാര്‍/ പൊതു മേഖല സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്കാവശ്യമായ ഐ.ടി ഹാര്‍ഡ്‌വെയറുകള്‍ ടെന്‍ഡറില്‍ കേരളത്തില്‍ രജിസ്റ്റേഡ് ഓഫീസും 30% തൊഴില്‍ ശക്തി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും I.S.O സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എക്സൈസ് ഡ്യൂട്ടി ദാതാവ് ആകുന്ന പക്ഷം പ്രസ്തുത ഐ.ടി ഹാര്‍ഡ്‌വെയര്‍ കമ്പനിക്ക് 10% പ്രൈസ് പ്രിഫെറന്‍സ് നല്‍കും. മറ്റു വ്യവസ്ഥകള്‍ തുല്യമാകുന്ന പക്ഷം അവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.



സാമ്പത്തിക പ്രോത്സാഹനം വൈദ്യുതി കണക്ഷനും താരീഫും

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text