Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.1. ഡിജിറ്റല്‍ സാക്ഷരത

വിവരസാങ്കേതിക മേഖലക്ക് ഏറ്റവും ആവശ്യമായ മൂലധനമാണ് മാനവവിഭവശേഷി. അക്കാദമിക സമൂഹവും വ്യവസായലോകവും തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കിയതിലൂടെ ഉന്നത നിലവാരമുള്ള മാനവവിഭവശേഷി സംഭരിക്കാന്‍ നമുക്ക് കഴിഞ്ഞു. ഈ രംഗത്ത് സൃഷ്ടിപരമായ ഇടപെടലുകള്‍ നടത്തി കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് വരാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കും.

  1. ഐസിടി അക്കാദമിയെ ശക്തിപ്പെടുത്തുക
    • ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക.
    • എഞ്ചിനീയറിംഗ് പാഠ്യ പദ്ധതിയില്‍ സംരംഭകത്വം ഒരു വിഷയമായി ഉള്‍പ്പെടുത്തുക.
    • ഓണ്‍ലൈന്‍ കോഴ്സുകള്‍ പ്രോത്സാഹിപ്പിക്കും.
    • മികച്ച ഓണ്‍ലൈന്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അക്കാദമിക് സമിതികള്‍ക്ക് നല്കുക.
  2. വ്യവസായ ലോകം അംഗീകരിച്ച ഓണ്‍ലൈന്‍ കോഴ്സുകള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
  3. നാനോ ടെക്നോളജി, ബയോ ടെക്നോളജി എന്നിവയെ വിവര സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചു നല്കാവുന്ന കോഴ്സുകള്‍ ആരംഭിക്കുക. ഈ രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുക.
  4. കമ്പനികള്‍ ഐടി വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പരിശീലനം നല്കാന്‍ നിബന്ധന ചെയ്യുകയും ഇതിനായി മുന്നോട്ടു വരുന്നവര്‍ക്ക് പ്രതിഫലം നല്കുകയും ചെയ്യണം.
  5. ഐടി വിദ്യാഭാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.
  6. ഐ സി ഫോസ്സിനെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ഗവേഷണ രംഗത്തെ മികവുറ്റ അന്താരാഷ്ട്ര കേന്ദ്രമായി വളര്‍ത്തണം.
  7. ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തി ഭിന്നശേഷി ഉള്ളവരുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിനും ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കും


സാമ്പത്തിക ഉള്‍ക്കൊള്ളലും മൊബൈല്‍ ബാങ്കിങ്ങും വിദ്യാഭാസ കേന്ദ്രങ്ങള്‍ തമ്മിലുള്ള വിനിമയ ശൃംഖല