Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3. സാമ്പത്തിക പ്രോത്സാഹനം

3.1. പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും സാമ്പത്തിക പ്രോത്സാഹനത്തിനു അര്‍ഹരാണ്.

3.2. ഈ നയം നിലവില്‍ വരുന്ന തീയ്യതി മുതല്‍ അഞ്ച് വര്‍ഷം സാമ്പത്തിക പ്രോത്സാഹനം നിലനില്‍ക്കും

3.3. അര്‍ഹതയുള്ള കമ്പനികള്‍ക്ക് നല്‍കുന്ന സാമ്പത്തിക പ്രോത്സാഹനം താഴെപറയും വിധമാണ്.

3.3.1. സ്റ്റാന്‍ഡേര്‍ഡ് നിക്ഷേപ ആനുകൂല്യം

തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ സ്ഥിതിചെയ്യുന്ന കമ്പനികള്‍ക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്റെ 30% എന്നാല്‍ 15 ലക്ഷം വരെ എന്ന പരിധിയില്‍. തിരുവനന്തപുരം എറണാകുളം ജില്ലകളൊഴികെയുള്ള ജില്ലകളില്‍ സ്ഥിതിചെയ്യുന്ന കമ്പനികള്‍ക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്റെ 40% എന്നാല്‍ 25 ലക്ഷം വരെ എന്ന പരിധിയില്‍.

3.3.2. കേരളത്തിലെ വിജ്ഞാനവിനിമയ സാങ്കേതിക കമ്പനികള്‍ക്കായി സര്‍ക്കാര്‍ ഒരു സാങ്കേതിക വികസന നിധി രൂപീകരിക്കും. ഈ ആവശ്യത്തിനു രൂപീകരിക്കുന്ന സമിതിയുടെ അംഗീകാരത്തിനു വിധേയമായി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നിധിയില്‍ നിന്നും ഗ്രാന്റ് അനുവദിക്കും. ഇത്തരം പദ്ധതികള്‍ സൗജന്യ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് നല്‍കി പൊതു ജനങ്ങള്‍ക്ക്‌ ലഭ്യമാക്കും.



രജിസ്ട്രേഷന്‍/സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവ് മറ്റ് പ്രോത്സാഹനങ്ങള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text