Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

1. ഓഫിസ് സൗകര്യം ഒരുക്കല്‍

  1. ടെക്നോപാര്‍ക്ക്‌, ഇന്‍ഫോപാര്‍ക്ക്‌, സൈബര്‍പാര്‍ക്ക്‌ എന്നീ ഐ.ടി ലക്ഷ്യസ്ഥാനങ്ങളില്‍ ഐ,ടി/ഐ.ടി അനുബന്ധ യൂണിറ്റുകള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ സഹായിക്കും.
  2. പാര്‍ക്കുകള്‍ ഒരു സി.ഇ.ഒ യുടെ കീഴില്‍ കൊണ്ടുവരികയും “കേരള ഐ.ടി. പാര്‍ക്ക്‌’ എന്ന ബ്രാന്‍ഡില്‍ ആക്കുകയും ഓരോ പാര്‍ക്കും ബന്ധപ്പെട്ട പ്രൊഫഷണല്‍ ഫെസിലിറ്റി മാനേജര്‍മാര്‍ നിയന്ത്രിക്കുകയും ചെയ്യും.
  3. എല്ലാ അടിസ്ഥാന സൗകര്യ നിര്‍മ്മാണവും ‘കെ.എസ്.ഐ.ടി.ഐ.എല്‍’ എന്ന കമ്പനിയുടെ കീഴിലാകും. ഐ.ടി. വകുപ്പിന്റെ എഞ്ചിനീയറിംഗ് നിര്‍മ്മാണ ഏജന്‍സി കെ.എസ്.ഐ.ടി.ഐ.എല്‍ ആയിരിക്കും. ഐ.ടി. ലക്ഷ്യസ്ഥാനങ്ങളിലെ ഡിസൈനും നിര്‍മ്മാണവും കെ.എസ്.ഐ.ടി.ഐ.എല്‍ നിര്‍വഹിക്കും.
  4. വ്യവസായ സൗകര്യമൊരുക്കല്‍ താഴെ പറയുന്നവയിലൂടെയാകാം, എന്നാല്‍ അതിലൂടെ മാത്രമായിരിക്കില്ല.
    1. ദീര്‍ഘനാളത്തെ പാട്ടത്തിനു ഭൂമി നല്‍കല്‍
    2. നിര്‍മ്മിച്ച സ്ഥലം ദീര്‍ഘനാളത്തെ പാട്ടത്തിനു നല്‍കല്‍
    3. സജ്ജീകരിച്ച സ്ഥലം ഹ്രസ്വകാല പാട്ടത്തിനു നല്‍കല്‍
    4. യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സ്മാര്‍ട്ട്‌ ബിസിനസ്സ് സെന്ററുകള്‍
  5. മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ നല്‍കുന്നത് ഓരോ പാര്‍ക്കിലും നിലവിലുള്ള നിരക്കിലും സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചുമാകും.


ഉപനയം 2: വ്യവസായം സുഗമം ആക്കുന്നതിനുള്ള നയം രജിസ്ട്രേഷന്‍/സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവ്