Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.8. സ്മാര്‍ട്ട് വില്ലേജ് / പഞ്ചായത്ത്

സ്മാര്‍ട്ട് സിറ്റി പദ്ധതി വ്യാപകമായി ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഗ്രാമ നഗര സമൂഹത്തിന്റെ ആകെയുള്ള വളര്‍ച്ചയാണ് സംസ്ഥാനത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ച, സര്‍ക്കാര്‍, പൊതു ജനങ്ങള്‍, പഠന ഗവേഷണ രംഗത്തുളളവര്‍, ഡിജിറ്റല്‍ അക്കാദമിയിലെ സംസ്ഥാന പൗരന്മാര്‍ തുടങ്ങിയ ആവാസ വ്യവസ്ഥകളുടെ വ്യാപക സഹായത്തോടെ സംസ്ഥാനത്തിന്റെ ആകെയുള്ള വളര്‍ച്ച സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിലൂടെ കേരളം ആസൂത്രണം ചെയ്തു വരുന്നു. സര്‍ക്കാര്‍, വിദ്യാര്‍ത്ഥികള്‍, പഠന ഗവേഷണ രംഗത്തുളളവര്‍, സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സംരംഭകര്‍ ബിസ്സിനസ്സ് രംഗത്തുളളവര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നൂതന ആവാസ വ്യവസ്ഥയായി ഡിജിറ്റല്‍ അക്കാദമി സ്ഥാപിക്കും. ഗ്രാമ നഗര മേഖലകളില്‍ ലഭ്യമായ അറിവ് പങ്ക് വയ്ക്കുന്നതിനും അറിവ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി വിവിധ മേഖലകളുടെ സഹായത്തോടെ വെര്‍ച്ച്വല്‍ അക്കാദമി സ്ഥാപിക്കും. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ വിപണിക്കും ഭാവിതലമുറക്ക് ഒരു നേതൃത്വമായിരിക്കാനാണ് വിഭാവനം ചെയ്യുന്നത്.



ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണം ഉപനയം 2: വ്യവസായം സുഗമം ആക്കുന്നതിനുള്ള നയം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text