Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.8. മൊബൈല്‍ ഭരണ സംവിധാനങ്ങള്‍

രാജ്യത്ത് ഏറ്റവും മൊബൈല്‍ സാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി മൊബൈല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിക്കും. ഇതില്‍ അടിസ്ഥാനഭാഷയായി മലയാളം ഉപയോഗിക്കും. ഇംഗ്ലീഷും മറ്റു ഭാഷാന്യൂനപക്ഷങ്ങളുടെ ഭാഷയും ഉണ്ടാകും. ഇനി പറയുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്:

  1. നിലവിലുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക.
  2. പുതിയ സേവനങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്തുമ്പോള്‍ മൊബൈല്‍ പ്ലാറ്റ്ഫോമിന് മുന്‍ഗണന നല്കുക.
  3. കൂടുതല്‍ സേവനങ്ങള്‍ മൊബൈല്‍ ഗവേണന്‍സ് വഴി ലഭ്യമാക്കുക.
  4. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള സുഗമമായ സംവേദനത്തിനു മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക.
  5. സേവനങ്ങളുടെ കാര്യക്ഷമമായ ആസൂത്രണത്തിനും നിര്‍വഹണത്തിനും ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, സോഷ്യല്‍ മീഡിയ തുടങ്ങിയ പുത്തന്‍ സാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിക്കുക.


ജന സേവന കേന്ദ്രങ്ങള്‍ ഇലക്ട്രോണിക് വിഭവ സമാഹരണം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text