Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.6. ഇലക്ട്രോണിക് സേവനങ്ങള്‍

വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്ന കൗണ്ടര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കുക എന്നതായിരിക്കും സര്‍ക്കാര്‍ നയം. ഒറ്റ തവണ മാത്രം പ്രസിദ്ധപ്പെടുത്തേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു ഉണ്ടാക്കുകയും അവയെ ഒരു സംസ്ഥാന ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യും. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എടുത്തു ഉപയോഗിക്കത്തക്ക വിധം ആവും ഇതിന്റെ നിര്‍മിതി. എല്ലാ വിധ സര്‍ട്ടിഫിക്കറ്റുകളും ഒരു പൊതു പൗര വിവര ഡാറ്റാ സെന്ററില്‍ നിന്ന് ജനങ്ങള്‍ക്ക് സ്വയം കണ്ടെത്താനുള്ള സംവിധാനം നിലവില്‍ വരും. ജന സേവന കേന്ദ്രങ്ങള്‍ ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ ഉടനടി രേഖപ്പെടുത്തുകയും അവ പരിശോധിച്ച് വേണ്ട പരിഹാരങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യും.



സര്‍ക്കാര്‍ സേവന സംവിധാനം ജന സേവന കേന്ദ്രങ്ങള്‍

Comments - 2

sabhsbasak\\\s\\\\/////////asxdasd////

babsa
28-03-2017 3:42 pm

erwerersdfdsffsdfsfsdfsdfsd///d//

ANAND
28-03-2017 3:41 pm