Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.3. ഏകജാലക സര്‍ക്കാര്‍ പോര്‍ട്ടല്‍

പൊതുജന സര്‍ക്കാര്‍ ഇടപെടലുകള്‍ ഒരു ഏക ജാലക പോര്‍ട്ടല്‍ വഴി ആക്കാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഈ പോര്‍ട്ടലില്‍ നിന്ന് വേഗത്തിലും എളുപ്പത്തിലും ലഭ്യമാവും. സേവനങ്ങള്‍, ആനുകൂല്യങ്ങള്‍, പരാതികള്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണം ഒടുക്കല്‍, ഇത്തരം സംവിധാനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാവും ഈ പോര്‍ട്ടല്‍.. ജനങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ മുഖം ആയി മാറാന്‍ ഈ പോര്‍ട്ടലിനു കഴിയും.



പങ്കാളിത്ത ഡിജിറ്റല്‍ ഭരണ സംവിധാനം സ്വതന്ത്ര ഓപ്പണ്‍ സോഫ്ട് വെയറുകളുടെ ഉപയോഗവും ഉല്പാദനവും