ആധാര്‍ നമ്പര്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആയി ബന്ധിപ്പിക്കാന്‍ ഉള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളും.
മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കും.
ആധാര്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കെ. വൈ. സി. സംവിധാനം നടപ്പില്‍ വരുത്തുകയും, സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാനായി അതുപയോഗിക്കുകയും ചെയ്യും. എന്നാല്‍ ആധാറിന്റെ, അഭാവത്തില്‍ ജനങ്ങള്‍ക്ക് മറ്റ് അടിസ്ഥാന രേഖകളുടെ ബലത്തില്‍ സേവനം ലഭ്യമാക്കുന്നതാണ്. ആധാര്‍ ഇല്ലാത്ത കാരണത്താല്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതല്ല.