Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.4.1. ഡിജിറ്റല്‍ സര്‍ക്കാര്‍ ഉപദേശക സമിതി

ഐ ടി , വാര്‍ത്താ വിനിമയം, മറ്റു പ്രധാന മേഖലകള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉല്പന്നങ്ങളോ, സേവനങ്ങളോ വിജയകരമായി നടപ്പിലാക്കിയ വ്യക്തികളെ ഉള്‍പ്പെടുത്തിയാകും ഉപദേശക സമിതി രുപീകരിക്കുക.

പൊതു ജനങ്ങള്‍ക്കും, സ്വകാര്യ സംരംഭകര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വരൂപിക്കാന്‍ ഈ സമിതി ത്രൈമാസ യോഗങ്ങള്‍ ചേരും. ഡിജിറ്റല്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പൊതു ജന സേവനങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് നല്‍കും. വ്യവസായങ്ങളെയും, അത്യന്താധുനിക പ്രവണതകളെയും സംബന്ധിച്ച അറിവും പരിജ്ഞാനവും , വൈദഗ്ധ്യവും സര്‍ക്കാരുമായി പങ്കു വെക്കുന്ന ഒരു സാങ്കേതിക സംവിധാനമായി സമിതി പ്രവര്‍ത്തിക്കും.

സംസ്ഥാനത്തിന്റെ സമഗ്ര ഐ ടി വികസനം ഉറപ്പാക്കാനും, ഡിജിറ്റല്‍/ഐ ടി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിന് കീഴില്‍ കൊണ്ട് വരാനും, ഏകോപിപ്പിക്കാനും സമിതി ജനപ്രതിനിധികളുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിശദമായ പദ്ധതി നടത്തിപ്പ് മാര്‍ഗ്ഗരേഖാ രൂപീകരണം, പ്രവര്‍ത്തന ചട്ടക്കൂട്, ഭരണ നിര്‍വഹണ മാതൃകകള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ സമിതിക്കു നിര്‍ണായക പങ്കുണ്ടാകും. സര്‍ക്കാര്‍ സേവന പദ്ധതികളുടെയും സംവിധാനങ്ങളുടെയും കാലോചിതമായ നടപ്പിലാക്കല്‍, പരിഷ്ക്കരണം, കാര്യക്ഷമത ഉറപ്പാക്കല്‍, സമയ ബന്ധിതവും സുതാര്യവുമായ പ്രവര്‍ത്തനം എന്നിവ സമിതി നിരീക്ഷിക്കും.



കാര്യനിര്‍വാഹക ഘടന ഐടി സെക്രട്ടറി

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text