Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.4. മൊബൈല്‍ ഗവേണന്‍സ്

ഇ- ഗവേണന്‍സ് സേവനങ്ങള്‍ പൗരന്മാരുടെ വിരല്‍ത്തുമ്പിലെത്തിക്കുവാന്‍ ഡിജിറ്റല്‍ കേരള എന്ന പദ്ധതിയാണ് കേരളം അവലംബിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച മൊബൈല്‍ വ്യാപനവും വ്യാപ്തിയും ഇതിന് സഹായകരമാകും.

മൊബൈലിലൂടെയുള്ള പരിപാലനത്തിന്റെ മറ്റു ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.

  1. നിലവിലുള്ള ഇ -ഗവേണന്‍സ് സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കുക.
  2. പുതിയ സംവിധാനങ്ങള്‍ക്ക് മൊബൈല്‍ ആദ്യം എന്ന സമീപനം
  3. പൗരന്മാര്‍ക്ക് സൗകര്യ പ്രദമാകത്തക്ക വിധം മൊബൈലിലൂടെ ഉപകാരപ്രദമായ മറ്റു സേവനങ്ങള്‍ ലഭ്യമാക്കല്‍
  4. വിനിമയത്തിനും പൗരന്മാരുമായി സംവാദത്തിനുമുള്ള ഉപാധിയായി മൊബൈലിനെ ഉപയോഗിക്കുക.
  5. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, സോഷ്യല്‍ മീഡിയ എന്നിവയെ പ്രയോഗികമായി ആസൂത്രണത്തിനും സേവനം നല്‍കുന്നതിനുമായി ഉപയോഗിക്കുക.



സംസ്ഥാന സേവനലഭ്യ പോര്‍ട്ടല്‍ അക്ഷയ ഇ – ഗവേണന്‍സ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍