Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.4. കാര്യനിര്‍വാഹക ഘടന

കൃത്യമായി ക്രമീകരിച്ചതും, മിതവും ഫലപ്രദവുമായ ഒരു കാര്യനിര്‍വഹണ സംവിധാനത്തിന് കീഴിലാകും ഈ ഐ ടി നയം നടപ്പിലാക്കുക. വിവിധ സംവിധാനങ്ങള്‍ അവരവരുടെ ചുമതലകളും, ഘടനയും നിശ്ചയിക്കുകയും അവ ഉപ-നയങ്ങളില്‍ വ്യക്തമാക്കപ്പെടുകയും ചെയ്യും.

സംസ്ഥാനത്തെ വിവര സാങ്കേതിക വിദ്യാ വ്യാപനത്തിലും, അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഐ ടി വകുപ്പ് മന്ത്രി നേതൃത്വപരമായ പങ്കു വഹിക്കും. . വകുപ്പ് മന്ത്രി ഉപദേശക സമിതി യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയും സമിതിയുടെ പ്രധാന തീരുമാനങ്ങള്‍, ആവശ്യമെങ്കില്‍ മന്ത്രി സഭയില്‍ അവതരിപ്പിച്ചു അംഗീകാരം നേടുകയും ചെയ്യും.



പശ്ചാത്തല/അടിസ്ഥാന സൗകര്യ വികസനം ഡിജിറ്റല്‍ സര്‍ക്കാര്‍ ഉപദേശക സമിതി