Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6. മാനവശേഷി (People)

  1. സൈബര്‍ സെക്യൂരിറ്റിയില്‍ മികച്ച പരിജ്ഞാനം ഉള്ളവരെ ഉള്‍പ്പെടുത്തി CERT-K സംഘത്തെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, ത്രെട്ട് ഇന്റലിജന്റ്സും നിരീക്ഷണവും, ഫോറെന്‍സിക് പരിശീലനം, പരീക്ഷിക്കല്‍, മറ്റു CERT-കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കലും ഏകോപിപ്പിക്കലും, ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍, ടെലികോം കമ്പനികള്‍, വ്യവസായം, ഗവേഷണ സ്ഥാപനങ്ങള്‍, നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍, മാധ്യമങ്ങള്‍ എന്നിവയിന്മേല്‍ പ്രവത്തിക്കുന്ന സംഘങ്ങളുടെ ആവശ്യകതയുണ്ട്. വിഷയങ്ങളില്‍ പ്രതികരിക്കുന്നതിനും പരിശോധനാ ലാബുകള്‍ എന്നിവ സ്ഥാപിച്ച് 24*7 കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സര്‍ക്കാരിലും പൊതുജനങ്ങള്‍ക്കുമിടയില്‍ സൈബര്‍ സെക്യൂരിറ്റി സുരക്ഷക്കുള്ള നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കും.
  2. വിവിധ സൈബര്‍ സുരക്ഷാ അവബോധ പരിപാടികള്‍, പരിശീലനങ്ങള്‍ തുടങ്ങിയവ നിശ്ചിത കാലവധികളില്‍ നടത്തും.
  3. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലിപ്പിച്ച സെക്യൂരിറ്റി പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടീം ഓരോ വകുപ്പിലും രൂപീകരിക്കും. വകുപ്പുകള്‍ക്ക് ദിശാബോധം നല്‍കുന്നതിനായി CERT-K-ല്‍ പ്രായോഗികമായ സഹായ സംവിധാനം ഏര്‍പ്പെടുത്തും.


സാങ്കേതികത

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text