Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5. സാങ്കേതികത

  1. സ്റ്റേറ്റ് ഡാറ്റ സെന്റര്‍, കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക്, സ്ഥാപനങ്ങളിലെ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയില്‍ തുടര്‍ച്ചയായി അപകട സാധ്യത വിലയിരുത്തുകയും അടിസ്ഥാന സൗകര്യങ്ങളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ അവയ്ക്ക് പരിഹാര മാര്‍ഗം നടപ്പാക്കുകയും ചെയ്യണം.
  2. സംസ്ഥാന സര്‍ക്കാരിലെ തന്ത്രപരമായ മേഖലകള്‍ കണ്ടെത്തി ISO 2001 സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കും. സംസ്ഥാന ഡാറ്റാ സെന്ററുകളിലും തന്ത്രപരമായ നെറ്റ്‌വര്‍ക്കിലും ഒരു തത്സമയ ഡാറ്റാ ഗതാഗത-നിരീക്ഷണം നടത്തും.
  3. സൈബര്‍ സുരക്ഷാ ഭീഷണി, സൈബര്‍ ആക്രമണങ്ങള്‍ എന്നിവ സിസ്റ്റങ്ങളില്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ തടയുന്നതിനായി സുരക്ഷാ പ്രവര്‍ത്തന കേന്ദ്രം (Security operations center) സ്ഥാപിക്കും. അതനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ സുരക്ഷാ പ്രവര്‍ത്തന കേന്ദ്രത്തിനെ സ്വന്തമായി ഡാറ്റാ സെന്ററുകള്‍ ഉള്ള വകുപ്പുകളുമായി സംയോജിപ്പിക്കും.
  4. സ്റ്റാറ്റിക് കോഡ് അനാലിസിസ്, ഡൈനാമിക് ടെസ്റ്റിംഗ്, റിസ്ക്‌ അസസ്മെന്റ്, ഐഎസ്എംഎസ് ഓഡിറ്റ്‌ എന്നീ വിവിധ പ്രക്രിയകള്‍ സെക്യൂരിറ്റി ഓഡിറ്റിന്റെ ഭാഗമാക്കും.


പ്രക്രിയകള്‍ മാനവശേഷി (People)