Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4. പ്രക്രിയകള്‍

  1. എല്ലാ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ ദേശീയ സൈബർ സുരക്ഷാ നയത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സൈബർ സുരക്ഷാ നയം സംസ്ഥാന സർക്കാർ നടപ്പിലാക്കും. വിവിധ സാങ്കേതിക / ബിസിനസ് മേഖലകളിൽ വിവരങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടങ്ങിയ ഉപനയങ്ങള്‍ക്കും രൂപം നല്‍കും.
  2. ഇ-ഗവേണൻസ് ആപ്ലിക്കേഷൻ ടീമുകളെ നയിക്കുവാൻ ഒരു സുരക്ഷിത ഡെവലപ്മെന്റ് ലൈഫ് സൈക്കിൾ ചട്ടക്കൂട് പുറത്തിറക്കും.
  3. ഐഎസ്ഒ 2001 സ്റ്റാൻഡേർഡ് അടിസ്ഥാനമാക്കി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആവശ്യമായ നയങ്ങള്‍ അടിസ്ഥാനമാക്കി സർക്കാർ വകുപ്പുകളില്‍ വിവരം സുരക്ഷാ റിസ്ക് അസസ്സ്മെന്റ് നടത്തുവാനും ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം (ISMS) നടപ്പിലാക്കാനും പ്രോത്സാഹിപ്പിക്കും.
  4. ഡിസാസ്റ്റര്‍ റിക്കവറി ആൻഡ് ബിസിനസ് കണ്‍ടിന്യറ്റി പ്ലാൻ എല്ലാ ഇ-ഗവേണൻസ് പദ്ധതികള്‍ക്കും നിർബന്ധമാക്കും. സംസ്ഥാന ഡാറ്റാ സെന്റര്‍ ആപ്ലിക്കേഷനുകളുടെ ബിസിനസ് തുടർച്ച പ്രാപ്തമാക്കാൻ കഴിയുന്ന ഒരു ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ് നടപ്പിലാക്കും.
  5. അപകട സാധ്യത, കാലാവധി, വല്‍നെറബിലിറ്റി അതിന്മേല്‍ സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളില്‍ പരിഹാര മാര്‍ഗങ്ങളുടെ ആവശ്യകത എന്നിവ കണക്കാക്കല്‍, പ്രയോഗികമായ ഐടി ഓഡിറ്റ്‌ പ്രക്രിയ നടപ്പിലാക്കുനത് ഉറപ്പാക്കണം .
  6. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിന്റെ ആഘാതത്തിന്മേല്‍ പ്രതികരിക്കുന്നതിനും, സംസ്ഥാന സര്‍ക്കാരില്‍ ഒരു പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ആസൂത്രണം നടപ്പിലാക്കും.


ഉദേശ്യലക്ഷ്യങ്ങള്‍ സാങ്കേതികത