Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3. ഉദേശ്യലക്ഷ്യങ്ങള്‍

  1. ഒരു സമ്പൂര്‍ണ വൈജ്ഞാനിക സമൂഹം സ്ഥാപിക്കുന്നതിനായുള്ള സുരക്ഷിതവും സമഗ്രവുമായ സൈബർ പ്ലാറ്റ്ഫോം സൃഷ്ടിക്കുക
  2. പൗരന്മാർക്ക്, ബിസിനസുകൾ, ജീവനക്കാർ, സർക്കാർ ഏജൻസികൾ മുതലായവ ഉൾപ്പെടെ വിവിധ രംഗത്തുളളവര്‍ക്ക് സൈബർ പ്രവർത്തനങ്ങളുടെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അടങ്ങിയ ചട്ടക്കൂട് സൃഷ്ടിക്കുക.
  3. സൈബർ സുരക്ഷിതത്വം ഉറപ്പാക്കാനുളള സംവിധാനങ്ങള്‍ സൃഷ്ടിച്ച് അടിയന്തിരാവശ്യ പ്രതികരണവും ദുരന്ത പുനഃപ്രാപ്തിക്ക് വ്യക്തമായ മാർഗനിർദേശങ്ങളും നല്‍കുക.
  4. പൊതുജനത്തിന് ഇടയിൽ സൈബർ നിയമങ്ങൾ, വ്യവസ്ഥകള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കുക വഴി അനുവര്‍ത്തനവും നിയമാനുസൃതവുമായ സൈബര്‍ ഇടത്തിന്റെ ഉപയോഗം ഉറപ്പാക്കുക.
  5. അനുയോജ്യമായ സാങ്കേതികതയുപയോഗിച്ചു പൗരന്മാരുടെ ഇടയിലും ബിസിനസുകാര്‍ക്കിടയിലും ഡിജിറ്റൽ ചട്ടക്കൂട്ടിലേക്ക് അവരുടെ ഇടപാടുകൾ മാറ്റുവാന്‍ ഒരു സുരക്ഷാ ബോധം സൃഷ്ടിക്കുക
  6. എല്ലാ സര്‍ക്കാര്‍ ആപ്ലിക്കേഷനും പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കുന്നതിന് മുമ്പ് സുരക്ഷിതത്വവും പരിശോധനയും ഉറപ്പുവരുത്തുക
  7. ദേശീയതലത്തിലുള്ള നിയന്ത്രണ, എൻഫോഴ്സ്മെന്റ് നിരീക്ഷണ സ്ഥാപനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ഒരു സുരക്ഷിത സൈബര്‍ ആവാസ വ്യവസ്ഥ ഉറപ്പുവരുത്തുകയും ചെയ്യുക.


വീക്ഷണം പ്രക്രിയകള്‍

Comments - 1

ഡിജിറ്റൽ ഭരണ സംവിധാനത്തിന്റെ ഭാഗമായി പൗരനന്മാർ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുക.

സർക്കാർ ജീവനക്കാർക്ക് ഓഫീസ് സംബന്ധമായ വിവരങ്ങൾ കൈമാറ്റം ചെയ്യാൻ സുരക്ഷിതമായ സർക്കാർ ഇ-മെയിൽ സംവിധാനം നടപ്പാക്കുക.അത്തരം മെയിലുകൾ സർക്കാർ ഓഫീസ് നടപടിക്രമത്തിൻറെ ഭാഗമാക്കുക. പഴയ മെയിലുകൾ അന്വേഷണത്തിന്റെ ഭാഗമായി തിരിച്ചെടുക്കാനുമുള്ള സംവിധാനം ഉണ്ടായിരിക്കണം.

Renchan Thomas
30-03-2017 1:32 pm